യു.എ.ഇ.യിൽ നിക്ഷേപം നടത്തുന്നവർക്ക് ദുബൈ നൽകുന്ന ഗോൾഡൻ വീസയ്ക്ക് അടയ്‌ക്കേണ്ട മിനിമം തുക ഒഴിവാക്കാൻ ദുബൈ തയാറെടുക്കുന്നതായി സൂചന. സൗകര്യപ്രദമായ നീക്കത്തിലൂടെ കൂടുതൽ നിക്ഷേപകരേ ആകർഷിക്കുകയാണ് ലക്ഷ്യം. ഇതോടെ രണ്ടു മില്യൺ ദിർഹമോ അതിലധികമോ മൂല്യമുള്ള നിക്ഷേപം നടത്തുന്ന മുഴുവനാളുകൾക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാനാകും. ഗോൾഡൻ വീസ ലഭിയ്ക്കുന്നവർക്ക് കുടുംബാംഗങ്ങളെ 10 വർഷത്തേയ്ക്ക് സ്‌പോൺസൺ ചെയ്യാനാകുമെന്നത് ഗോൾഡൻ വീസയെ കൂടുതൽ ആകർഷകമാക്കുന്നു. വീസയ്ക്ക് അപേക്ഷിക്കുന്നവർ വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖ, ഡെവലപ്പറുടെ കത്ത് / ബാങ്കിൽ നിന്നുള്ള മോർട്ടഗേജ് രേഖ പാസ്‌പോർട്ടിന്റെ പകർന്ന് ഫോട്ടോ എന്നിവ നൽകേണ്ടിവരും.
ഗോൾഡൻ വീസയ്ക്കുള്ള മിനിമം തുക ഒഴിവാക്കുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. നിക്ഷേപ സൗഹൃദ നീക്കങ്ങളുടെ ഫലമായി 2023 ൽ ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ആഡംബരത്തിന് പേരുകേട്ട പാം ജുമൈറ, ഡൗൺടൗൺ എന്നിവിടങ്ങളിൽ വസ്തുവില ഇരട്ടിയായിരുന്നു.
Also read: തുർക്കി അംഗീകാരം നൽകി: സ്വീഡന്റെ നാറ്റോ പ്രവേശനത്തിനുള്ള തടസം നീങ്ങി