ചെമ്മണ്ണുമായി പോയ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ മുകളിലേക്ക് മറിഞ്ഞു. അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ യുവതിയെ മണ്ണിനടിയിൽ പുതഞ്ഞ നിലയിൽ കണ്ടു. ഉടൻ തന്നെ ഓടി വന്ന് യുവതിയെ രക്ഷപെടുത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
ബുധനാഴ്ച ഉച്ചയോടെ ബൈന്ദൂലാണ് സംഭവം.ചെമ്മണ്ണ് നിറച്ച ലോറി ഡ്രൈവറുടെ നിയന്ത്രണം റോഡിന്റെ വളവിൽ വെച്ച് നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഉഡുപ്പി ജില്ലയിലെ ബിന്ദുവാർ സ്വദേശിനിയായ ആരതി ഷെട്ടി (30) ഇരുചക്രവാഹത്തിൽ ലോറിക്ക് അരികിലൂടെ നീങ്ങുകയായിരുന്നു. ലോറി ഈ സ്‌കൂട്ടറിന്റെ മുകളിലേക്ക് മറിഞ്ഞു. ആരതി ഷെട്ടി ലോറിയിലെ മണ്ണിനടിയിൽ കുടുങ്ങി. ലോറി ഡ്രൈവറാകട്ടെ പുറത്തിറങ്ങാനാവാതെ ക്യാബിനിനുള്ളിൽ കുടുങ്ങിപ്പോയി.
ഈ സംഭവം കണ്ട് വന്ന ഓട്ടോ ഡ്രൈവർ കൊടി അശോക് പൂജാരി ഓടി എത്തി മണ്ണിനടയിൽ നിന്ന് യുവതിയെ രക്ഷിച്ചു. യുവതിയുടെ തല ആദ്യം ചെളിയിൽ നിന്ന് ഉയർത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ പൂർണ്ണമായും ഉയർത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
English summary : The lorry that was carrying red soil lost control and overturned ; The woman who was covered in soil was rescued