കടുപ്പിച്ച് സംസാരിച്ചാല്‍പ്പോലും ശിക്ഷ കിട്ടുന്ന നിയമം

തിരുവനന്തപുരം. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് എതിര്‍പ്പ് ഉന്നയിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. ഈ നിയമം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് എന്തു സുരക്ഷ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗണേഷ് കുമാര്‍ എതിര്‍പ്പ് ഉന്നയിച്ചത്. കടുപ്പിച്ച് സംസാരിച്ചാല്‍പ്പോലും ശിക്ഷ കിട്ടുന്ന നിയമമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ തരംതാഴ്ത്തി സംസാരിക്കുകയോ ചെയ്താല്‍ 10,000 രൂപ പിഴയോ 3 മാസത്തെ തടവുശിക്ഷയോ നല്‍കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. ആശുപത്രികളിലെ തര്‍ക്കങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയക്കാര്‍ക്ക് അടക്കം എതിരെ പ്രയോഗിക്കാന്‍ സാധ്യതയുള്ള വകുപ്പാണിതെന്ന വാദം ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ പലരും മുന്‍പ് ഉന്നയിച്ചിരു്‌നു. രോഗികളോ കൂട്ടിരിപ്പുകാരോ ആശുപത്രിയില്‍ നടത്തുന്ന ഏതു തരത്തിലെ ഇടപെടലും കുറ്റകൃത്യമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്ര അവ്യക്തമായ വകുപ്പാണിതെന്ന് ആക്ഷേപമുണ്ട്.

‘നാട്ടിലുള്ളൊരു സംശയം ചോദിക്കുകയാണ്. ചട്ടത്തിന്റെയോ റൂളോ ഒന്നുമല്ല. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി സംസാരിച്ചാല്‍പ്പോലും വലിയ ശിക്ഷയാണ്. ഇത് ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്നുണ്ട്. സമ്മതിച്ചു. രോഗികള്‍ക്കും ജനങ്ങള്‍ക്കും ഇതില്‍ എന്തെങ്കിലും സംരക്ഷണമുണ്ടോ? അവര്‍ക്ക് എന്ത് സംരക്ഷണം നല്‍കുമെന്ന് മന്ത്രി പറയണം’ – ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

തേയില തോട്ടത്തിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം

ഊട്ടി: ഊട്ടിയിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊമ്മാൻ...

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

ഒഹായോ: യുഎസിലെ ഒഹായോയിൽ മാവേലിക്കര സ്വദേശി അന്തരിച്ചു. മാവേലിക്കര ചെറുകോൽ സ്വദേശിയായ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!