അവസാന തീവ്രവാദിയെയും കൊന്നു ; പോരാട്ടം പൂർത്തിയായി

ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഭീകരരുമായി ഏഴു ദിവസമായി നടന്നു വരുന്ന ഏറ്റുമുട്ടൽ ഇതോടെ അവസാനിച്ചതായും തിരച്ചിൽ തുടരമെന്നും ജമ്മുകാഷ്മീർ ഡിജിപി വിജയ് കുമാർ അറിയിച്ചു.കൊല്ലപ്പെട്ട ഭീകരരിൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്ബ കമാൻഡറുമായ ഉസൈർഖാനും ഉൾപ്പെട്ടിട്ടുണ്ട്. ഇയാളിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്ന് തിങ്കളാഴ്ച കണ്ടെടുത്ത മൃതദേഹം ലഷ്കറെ തയിബ ഭീകരൻ ഉസൈർ ഖാന്റേതാണെന്നു തിരിച്ചറിഞ്ഞതിനു പിന്നാലെയാണ്
കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിച്ചത് .

ബോംബിങ്ങിൽ തകർത്ത ഗുഹയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയപ്പോൾ ചിതറിയനിലയിൽ മൃതദേഹം കണ്ടിരുന്നു. സൈന്യം വീണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് അത് ഉസൈറിന്റെ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നും അതു തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിരവധി ഗ്രനേഡുകളുടെ ഷെല്ലുകളും പ്രദേശത്ത് ഉണ്ടെന്നും അതിനാൽ ജനങ്ങൾ അവിടെനിന്ന് പരമാവധി അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന നടിപടികളെ കുറിച്ച് പൊലീസ് ഇന്നാണ് മൗനം വെടിയുന്നത്. മൂന്നോ നാലോ ഭീകരർ കാടിനുള്ളിൽ അകപ്പെട്ടതായാണ് വിവരം ലഭിച്ചിരുന്നത്. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചു തിരച്ചിലും ആക്രമണവും സേന തുടരുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണു കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധാൻചോക്ക്, ജമ്മുകശ്മീർ ഡിഎസ്പി ഹുമയൂൺ ബട്ട്, എന്നിവരടക്കം നാലുപേരെ ഭീകരർ വധിച്ചതിനു പിന്നാലെ സൈനിക നടപടികൾ ആരംഭിച്ചത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം കാണാതായ മറ്റൊരു സൈനികൻ പ്രദീപിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.. ഓപ്പറേഷനിടെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ബട്ട് എന്നിവരും വീരമൃത്യു വരിച്ചിരുന്നു

Read Also : അനന്ത്നാഗ് ഏറ്റുമുട്ടൽ: ഒരു സൈനികന്റെ മൃതദേഹം കൂടി കണ്ടെടുത്തു : ഏഴാം ദിവസത്തിലേക്ക്

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!