News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ, കരഞ്ഞു കലങ്ങിയ കണ്ണുകൾ, കാണാതായ പതിമൂന്നുകാരി ട്രെയിനിൽ തമിഴ്നാട്ടിലേക്ക്; സംശയം തോന്നി ചിത്രങ്ങൾ പകർത്തി വിദ്യാർഥിനി

കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ, കരഞ്ഞു കലങ്ങിയ കണ്ണുകൾ, കാണാതായ പതിമൂന്നുകാരി ട്രെയിനിൽ തമിഴ്നാട്ടിലേക്ക്; സംശയം തോന്നി ചിത്രങ്ങൾ പകർത്തി വിദ്യാർഥിനി
August 21, 2024

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിക്കായി കേരള പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.The Kerala Police has extended its search to Tamil Nadu for the missing 13-year-old girl from Kazhakoota

ഇന്നു പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ഫോട്ടോ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പൊലീസിന് കൈമാറിയത്.

തങ്ങളുടെ എതിർ സീറ്റിലിരുന്ന് പെൺകുട്ടി കരയുന്നത് കണ്ടാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യുക‌യായിരുന്ന ബബിത പെൺകുട്ടിയുടെ ഫോട്ടോ എടുത്തത്.

മെഡിക്കൽ കോഡിന് പഠിക്കുന്ന ബബിതയും കൂടെ പഠിക്കുന്ന കുട്ടുകാരിയും ട്രെയിനിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിത്രം പകർത്തിയത്.

തമ്പാനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയിൽ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്.

വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതും സംശയം തോന്നി. കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്. അങ്ങനെ എടുക്കാൻ തോന്നി.

വീട്ടിൽ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. പെൺകുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ബബിത വ്യക്തമാക്കുന്നു.

ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി നമ്മുടെ കുടെ തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്.

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫോട്ടോയെടുത്തത്. വീട്ടിൽ നിന്ന് നല്ല കാറ്റായിരുന്നു. പുലർച്ചെ എഴുന്നേറ്റ് യൂട്യൂബിൽ ചാനലുകളിലെ വാർത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്.

തുടർന്ന് നാലു മണിയോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബബിത പറഞ്ഞു.

കുട്ടിയുടെ കയ്യിൽ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. 40 രൂപയോളം വരുമെന്നാണ് തോന്നുന്നത്. കയ്യിൽ ബാഗുണ്ടായിരുന്നെങ്കിലും പൊടിയുണ്ടായിരുന്നു. കുട്ടിയെ കണ്ടപ്പോൾ എന്തോ ഫോട്ടോയെടുക്കാൻ തോന്നിയതാണെന്നും ബബിത പറഞ്ഞു.

ഡിഗ്രി കഴിഞ്ഞ് മെഡിക്കൽ കോഡിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് ബബിത. ബബിതയും കുടെയുണ്ടായിരുന്ന സഹയാത്രക്കാരിയുമാണ് കുട്ടിയെ കണ്ട് സംശയം തോന്നി ഫോട്ടോയെടുത്തത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായകമായതും ബബിത എടുത്ത ഫോട്ടോയാണ്.

Related Articles
News4media
  • Kerala
  • News
  • Top News

സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്...

News4media
  • Kerala
  • News

കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി; വരും ദിവസങ്ങളിൽ അതിശക്തമായ മഴ

News4media
  • Kerala
  • News

റെസിന്‍ ഫാമി സുൽത്താൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ; മയക്കുമരുന്ന് കച്ചവടം പൊളിച്ച് തൊടുപുഴ പോലീ...

News4media
  • Kerala
  • News

മായനാട് പതിനാലുകാരനെ കാണാതായി; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തേടി പോലീസ്

News4media
  • India
  • News
  • Top News

21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളിൽ ;കാണാതായിട്ട് മൂന്നുദിവസം

News4media
  • Kerala
  • News

രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല; അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാനി...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]