web analytics

മദർ ഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ

റെക്കോർഡ് നേട്ടവുമായി ഡിപി വേൾഡ് കൊച്ചിൻ

മദർ ഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ

കൊച്ചി : കൊച്ചിയിൽ ഡിപി വേൾഡ് നടത്തുന്ന അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ (ഐസിടിടി) 2025 ജൂണിൽ 81,000 ടിഇയു (ഇരുപത് അടിയ്ക്ക് തുല്യ യൂണിറ്റുകൾ) കൈകാര്യം ചെയ്തുകൊണ്ട് അതിന്റെ പ്രവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.

2025 മെയ് മാസത്തേക്കാൾ 35% വർദ്ധനവാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ മെച്ചപ്പെട്ട ട്രാൻസ്ഷിപ്പ്‌മെന്റ് നടത്തുന്നതിൽ ഈ ടെർമിനലിനുള്ള ശേഷിയും പ്രകടനത്തിലെ സുസ്ഥിരമായ കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.

മെയിൻലൈൻ സേവനങ്ങളുമായി കൊച്ചി

2025 ജൂണിൽ, നിരവധി മദർ ഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ ഡിപി വേൾഡ് കൊച്ചിൻ വിജയകരമായി കൈകാര്യം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിൻലൈൻ സേവനങ്ങളുമായി കൊച്ചി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

2025 ജൂണിൽ 81,000 ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടത്തിലെത്തിയത്, ഡിപി വേൾഡ് കൊച്ചിയിലും അതിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലും ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന്

ഡിപി വേൾഡ് കൊച്ചി, പോർട്ട്‌സ് ആന്റ് ടെർമിനൽസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു.

ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ പോലും തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത്തിനായി ടെർമിനലിന്റെ വൈദ്യുതശേഷി 3 എംവിഎയിൽ നിന്ന് 5 എംവിഎയായി ഉയർത്തിയിട്ടുണ്ട്.

യാർഡ് ഉപകരണങ്ങളുടെ പൂർണ്ണമായ വൈദ്യുതീകരണം വഴി കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചത്, ഉപഭോക്താക്കൾക്ക് സുസ്ഥിരതയിലൂന്നിയ മികച്ച നേട്ടം നൽകുന്നു.

വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും, ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം -പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻ എച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744 എംസി റോഡ് , മലയോര തീരദേശ ഹൈവേ , റെയിൽപാതകളുടെ വികസനം എന്നിവയ്ക്ക് ഈ പദ്ധതി കാരണമാകും.

2028 ൽ പൂർത്തിയാക്കും

വിഴിഞ്ഞം പദ്ധതി 2028 ൽ പൂർത്തിയാക്കും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കുമെന്നും, 2026 ൽ പൂർത്തിയാക്കുംമെന്നും അദ്ദേഹം പറഞ്ഞു.

ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കുമെന്നും പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നാലു വളയങ്ങൾ പരസ്പരം ചേർന്ന രൂപമാണ് ക്ലോവർ ലീഫ്. ഇത് കേരളത്തിലെ ആദ്യ രൂപകൽപനയാണെന്ന് അധികൃതർ പറഞ്ഞു.

ചെന്നൈ കത്തിപ്പാറയിലെ റോഡിന്റെ മാതൃകയിലാണിതെന്ന് അധികൃതർ പറഞ്ഞു.

രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡിനെ ബൈപാസുമായും നിർദിഷ്ട ഔട്ടർ റിങ് റോഡുമായും ബന്ധപ്പെടുത്തുന്ന തരത്തിലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. തുറമുഖത്തോടനുബന്ധിച്ച ദീർഘദൂര ഭൂഗർഭ റെയിൽപാതയ്ക്കും പദ്ധതിയുണ്ട്.

English Summary:

The International Container Transshipment Terminal (ICTT) operated by DP World in Kochi achieved a major milestone by handling 81,000 TEUs (twenty-foot equivalent units) in June 2025, marking a significant achievement in its operations.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

Related Articles

Popular Categories

spot_imgspot_img