നാളെ മുതൽ വീണ്ടും മഴ

നാളെ മുതൽ വീണ്ടും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്നൊരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്

നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കൾ ചൊവ്വാ ബുധൻ ദിവസങ്ങളിൽ നാല് ജില്ലകളിലും യെല്ലോ അലേർട്ട് ആളാണ്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.

ബിഹാറിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ കനക്കാൻ കാരണമാകുന്നത്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

കൊച്ചി മെട്രോയിൽ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം

കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായതും മഴയൊന്ന് മാറിയാൽ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്.

ഇത്തരത്തിൽ യാത്രക്കാർ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോയിൽ.

നേരത്തെ എത്തിയ മൺസൂൺ സംസ്ഥാനത്ത് മെയ് അവസാനവാരത്തിൽ തന്നെ കനത്ത മഴയ്ക്കിടയാക്കിയിരുന്നു.

ഈ ദിവസങ്ങൾക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളിൽ തന്നെ മെട്രോയിൽ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വർധിച്ചുകഴിഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മറന്നുവെച്ചത്. വൈറ്റിലയിൽ നിന്നും ആറെണ്ണവും കടവന്ത്രയിൽ നിന്ന് നാലെണ്ണവുമാണ് ലഭിച്ചത്.

ഇതോടെ കഴിഞ്ഞ സീസണിലെ ട്രെൻഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

766 കുടകളാണ് കഴിഞ്ഞ വർഷം കൊച്ചി മെട്രോയിൽ നിന്നും ആകെ ലഭിച്ചത്. ഇതിൽ 30 എണ്ണം മാത്രമാണ് മടക്കി നൽകിയത്.

തങ്ങളുടെ പക്കൽ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, കുടകൾ മാത്രമല്ല മെട്രൊയിൽ നിന്ന് ഉടമസ്ഥരില്ലാത്ത നിലയിൽ ലഭിക്കാറുള്ളത്.

ഹെൽമറ്റ്, പണം, വാച്ച്, ബാഗ്, രേഖകൾ…

ഹെൽമറ്റ്, പണം, വാച്ച്, ബാഗ്, രേഖകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ തുടങ്ങിയവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ കൊച്ചി മെട്രോയുടെ വെബ് സൈറ്റിൽ ഉൾപ്പെടെ

പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകൾ സമർപ്പിച്ച് തിരികെ സ്വന്തമാക്കാൻ അവസരം ഉണ്ടെന്നും മെട്രോ അധികൃതർ പറയുന്നു.

ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷൻ കൺട്രോളർക്ക് കൈമാറുന്നതാണ് മെട്രോയിലെ രീതി.

ഇത്തരം സാധനങ്ങളുടെ വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തി സുക്ഷിക്കും.

ഈ വിവരങ്ങളാണ് പിന്നീട് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

വസ്തുക്കൾ കണ്ടെത്തിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഉടമസ്ഥർ എത്തിയില്ലെങ്കിൽ അത് സ്റ്റേഷനുകളിൽ നിന്നും

മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വർഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും മെട്രോയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

Read More: കേരളത്തില്‍ മഴ തുടരും

കെഎംആർഎല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇതിൽ 123 എണ്ണം ഉടമസ്ഥർക്ക് തിരികെ നൽകിയിരുന്നു.

അടുത്ത ഏഴ് ദിവസം ശക്തമായ മഴ

മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോൾ 140 എണ്ണം ബാങ്കിലേക്ക് മാറ്റി.

ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകൾ (കാർഡുകൾ ഉൾപ്പെടെ) ബന്ധപ്പെട്ടവർക്ക് അയച്ചുനൽകിയിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കുന്നു.

Engligh Summary :

The India Meteorological Department has forecast moderate rainfall to continue in the state from tomorrow

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img