മലപ്പുറത്ത് തിരൂരിൽ കഴിഞ്ഞ ദിവസം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. (The incident where a middle-aged man was found dead in Malappuram turned out to be a murder: one arrested)
താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ ആണ് തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആബിദും ഹംസയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു ഇതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.
