കൊച്ചി: ഭര്‍തൃസഹോദരിയും അമ്മായിയമ്മയും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ കേസ് ഹൈക്കോടതി റദ്ദാക്കി. ഐപിസി സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. (The High Court quashed the woman’s case of sexual harassment by women)
ഐപിസി 354 എ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം നടത്തുന്ന ‘ഏതൊരു വ്യക്തി’ എന്നല്ല ‘ഏതെങ്കിലും പുരുഷന്‍’ എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീന്‍ വ്യക്തമാക്കി. കൂടുതല്‍ പണവും ഫ്‌ളാറ്റും വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവും സഹോദരിയും മര്‍ദ്ദിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. റൂമില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടെന്നും പരാതിയില്‍ പറയുന്നു.
കേസില്‍ ഒന്നാം പ്രതി ഭര്‍ത്താവും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനുമാണ്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും.സ്ത്രീകളായതിനാല്‍ പരാതിക്കാരിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്നു പറഞ്ഞ കോടതി സുപ്രീംകോടതി മുന്‍ വിധികളെ ആശ്രയിച്ച് 498 എ വകുപ്പ് പലപ്പോഴും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൂചിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് തടയാൻ വീണ്ടും നീക്കം? ഹർജിയുമായി നടി രഞ്ജിനി രംഗത്ത്