ഇടുക്കി: ചിന്നക്കനാലില്‍ വ്യാജപട്ടയം ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾ കൈയേറിയെടുത്ത ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.
12 പേര്‍ കൈവശംവെച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.
സിപിഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്റുമായ വി.എക്‌സ്. ആല്‍ബിനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു.
ആല്‍ബിന്‍ രണ്ടര ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ടാണ് ഇവിടെ കൈയേറ്റം കണ്ടെത്തിയത്.
ചിന്നക്കനാലില്‍നിന്ന് വിലക്ക് 70 ഏക്കര്‍ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലായാണ് ഇത്തരത്തിൽ ഭൂമി കൈയേറിയത്.
ചിന്നക്കനാലില്‍നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴിയിലും ഇതുപോലെ തന്നെ രണ്ടിടത്തായി കൈയേറ്റമുണ്ടായിട്ടുണ്ട്.
കഴിഞ്ഞദിവസവും അഞ്ചുപേര്‍ കൈവശംവെച്ചിരുന്ന ഒന്‍പത് ഏക്കറോളം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചിരുന്നു.
English Summary :
The government has reclaimed land in Chinnakkanal that had been illegally occupied by private individuals using fake land documents.