web analytics

നഗരസഭകളിലും കോര്‍പറേഷനുകളിലുമായി 135 പുതിയ വാര്‍ഡുകള്‍; എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി

തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.The government has issued a notification redefining the number of wards in municipalities and corporations in the state

മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപറേഷനുകളിൽ ഏഴ് വാർഡുകളും കൂടി. അഞ്ച് കോര്‍പറേഷനുകളിലായി നിലവിലുള്ള 414 വാര്‍ഡുകള്‍ 421 ആയി വര്‍ധിക്കും. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപറേഷനിൽ 101 വാര്‍ഡുകളുണ്ടാകും.

കൊല്ലത്ത് 56, കൊച്ചിയിൽ 76, തൃശൂരിൽ 56, കോഴിക്കോട് 76, കണ്ണൂരിൽ 56 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണമുണ്ടാവുക. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർധിക്കും.

2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26ഉം, കൂടിയത് 53ഉം വാർഡുകളുണ്ടാകും. കോർപറേഷനുകളിൽ അവ യഥാക്രമം 56, 101 എന്നിങ്ങനെയാണ്. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ ആകെ വാർഡുകളും, സ്ത്രീ, പട്ടികജാതി, പട്ടികജാതി സ്ത്രീ, പട്ടികവർഗം, പട്ടികവർഗസ്ത്രീ സംവരണവാർഡുകളുടെയും, ജനറൽവാർഡുകളുടെയും എണ്ണവും നിശ്ചയിച്ചു.

മുനിസിപ്പാലിറ്റികളില്‍ ആകെയുള്ള 3241 വാര്‍ഡുകളില്‍ പകുതിയിലധികവും (1643 എണ്ണം) സ്ത്രീസംവരണമാണ്. പട്ടികജാതി-236, പട്ടികജാതിസ്ത്രീ-123, പട്ടികവര്‍ഗം-16, പട്ടികവര്‍ഗംസ്ത്രീ-ഏഴ് എന്നിങ്ങനെയാണ് മറ്റ് സംവരണ സീറ്റുകള്‍. ജനറല്‍ വാര്‍ഡുകളുടെ എണ്ണം 1476 ആണ്.

കോര്‍പറേഷനുകളില്‍ 421 വാര്‍ഡുകളിലെ 211 വാര്‍ഡുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 51, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ 38 വീതം സീറ്റുകളും, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ 28 വീതം സീറ്റുകളുമാണ് സ്ത്രീ സംവരണം.

ആകെ 26 സീറ്റുകള്‍ പട്ടികജാതി സംവരണത്തിനും, 15 സീറ്റുകള്‍ പട്ടികജാതിസ്ത്രീ സംവരണത്തിനുമായി നിശ്ചയിച്ചിരിക്കുന്നത്. 199 ജനറല്‍ വാര്‍ഡുകളാണ് അഞ്ച് കോര്‍പറേഷനുകളിലായി ആകെയുള്ളത്.

ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആകെ 19950 വാർഡുകളാണ് ത്രിതലപഞ്ചായത്തുകളിൽ ഉണ്ടാകുക. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്.”

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം ദിവസഫലം: ഇന്നത്തെ ദിവസത്തിൽ വിവിധ രാശിക്കാർക്ക് വ്യത്യസ്ത...

റെക്കോർഡ് ചരിത്രമെഴുതി നരേന്ദ്ര മോദി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ജനകീയ നേതാവ്

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ഒമാനിൽ മിന്നൽപ്രളയം; തൃത്താല സ്വദേശികൾക്ക് ദാരുണാന്ത്യം, മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഒമാനിൽ മിന്നൽപ്രളയം; തൃത്താല സ്വദേശികൾക്ക് ദാരുണാന്ത്യം, മൃതദേഹം നാളെ നാട്ടിലെത്തിക്കും മസ്കറ്റ്: ഒമാനിലെ...

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ രക്ഷപ്പെടുത്തി

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ...

കീമോതെറാപ്പിയേക്കാൾ പവർ നാരങ്ങാനീരിന്! എൻഎച്ച്എസ് ആശുപത്രിയിൽ ‘വാട്സാപ്പ് ചികിത്സ’ നടത്തിയ ഇന്ത്യൻ ഡയറ്റീഷ്യന് കിട്ടിയത് എട്ടിന്റെ പണി

ലണ്ടൻ: ലോകമെങ്ങും ആധുനിക വൈദ്യശാസ്ത്രം അത്യാധുനിക ചികിത്സാ രീതികളിലേക്ക് കടക്കുമ്പോൾ, വെറും...

Related Articles

Popular Categories

spot_imgspot_img