തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ചു; എല്ലാം ചെയ്തത് സുഹൃത്തിൻ്റെ ഭാര്യയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ

കാസർകോട്: സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ച യുവാവ് പൊലീസ് പിടിയിൽ.

മാലോം ചുള്ളിനായ്ക്കർ വീട്ടിൽ ഷാജിയെ ആണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാശിന് അത്യാവശ്യം വന്നപ്പോഴാണ് ഇയാൾ സുഹൃത്തിൻ്റെ ഭാര്യയുടെ കൈയിൽ നിന്ന് സ്വർണ്ണമാല കടം വാങ്ങിയത്. ഇത് ബാങ്കിൽ പണയം വെച്ച് പണം വാങ്ങി. അവധി കഴിഞ്ഞതോടെ സുഹൃത്തിന്റെ ഭാര്യ മാല തിരിച്ചു ചോദിച്ചു.

പക്ഷേ തിരിച്ചെടുക്കാൻ ഷാജിയുടെ കയ്യിൽ പണമില്ലാത്തതിനെ തുടർന്നാണ് സ്വർണ്ണമാല പൊട്ടിക്കുക എന്ന വഴി തേടിയത്. തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാല പട്ടാപകൽ ഷാജി പൊട്ടിച്ചോടി.

2024 സെപ്റ്റംബറിലാണ് മാലോം കാര്യോട്ട് ചാലിലെ മഞ്ജു ജോസിൻ്റെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇയാൾ പൊട്ടിച്ചെടുത്തത്. പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഷാജിയാണെന്നതിന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.

ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇയാൾ പിടിയിലായത്. പൊട്ടിച്ചെടുത്ത മാല മാലക്കല്ലിലെ ഒരു ജ്വലറിയിൽ വിറ്റ ശേഷം, മുക്കാൽ പവൻ തൂക്കം വരുന്ന പുതിയൊരു സ്വർണ്ണമാല വാങ്ങുകയുമായിരുന്നു.

കടം വാങ്ങിയതിന് പകരമായി സുഹൃത്തിൻ്റെ ഭാര്യയ്ക്ക് ഈ മാല നൽകുകയും ചെയ്തു. ജില്ലയിൽ മുൻപ് നടന്നിട്ടുള്ള മറ്റേതെങ്കിലും മോഷണകേസിൽ ഷാജിക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണമേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി...

ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 മരണം; അന്വേഷണം

ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 പേർ മരിച്ച...

അൻവറിനെ കൂടെക്കൂട്ടുമോ?കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. ഉച്ചക്ക് 2.30ന്...

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മഞ്ഞൾ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ...

ആയിരം കിലോ ഭാരമുള്ള ആന പോലുള്ള പോത്തിന് വെറും മുന്നൂറ് രൂപ; സ്വന്തമാക്കിയത് ചായക്കടത്തൊഴിലാളി

തഴവ: ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരുമെന്ന് ഓച്ചിറയിലെ...

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img