ഇടുക്കി കാന്തല്ലൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായം അഭ്യർത്ഥിച്ച് ഫോൺചെയ്ത നാട്ടുകാരന് വിചിത്ര മറുപടിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ. The forest department officials gave a strange reply to the local who called for help to drive away the elephant
കാട്ടാനയെ തുരത്താൻ വിളിച്ചപ്പോഴാണ് വാഹനത്തിൽ ഇന്ധനമില്ലെന്നും സർക്കാർ പണം അനുവദിക്കുന്നില്ലെന്നും ഇവര് മറുപടി നൽകിയത്.
പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കാന്തല്ലൂരിലെ ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായമഭ്യർത്ഥിച്ചാണ് നാട്ടുകാരൻ വിളിച്ചത്.
എന്നാൽ വാഹനത്തിൽ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താമെന്നുമായിരുന്നു മറുപടി.
ഈ പ്രദേശത്ത് ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നത്”