മാട്ടുപ്പെട്ടി ഡാം സീപ്ലെയിന്‍ പദ്ധതി പദ്ധതിയുടെ ഭാഗമാകുന്നതില്‍ എതിര്‍പ്പുമായി വനം വകുപ്പ്. ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നുമാണ് വനം വകുപ്പ് പറയുന്നത്. The Forest Department has objected to the Mattupetti Dam Seaplane Project
എന്നാൽ, പരീക്ഷണ ലാൻഡിംഗിന് എതിർപ്പ് അറിയിച്ചിട്ടില്ല. തുടർന്നുള്ള ലാൻഡിംഗിന് മുൻപ് വിശദമായ പഠനം വേണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചു. സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി.
കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.
സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ വയ്ക്കാനാവും. ടൂറിസത്തിനു ഇതോടെ പുത്തൻ ഉണർവ്വ് വരുമെന്നാണ് കണക്കുകൂട്ടൽ.