അടങ്ങ് ശിവൻകുട്ടി, അടങ്ങ്; മുഖ്യമന്ത്രി തടഞ്ഞില്ലായിരുന്നെങ്കിൽ കൈ തരിപ്പ് തീർത്തേനെ; കൗതുകമുണര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങള്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക്‌ രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തി.The footage of the Chief Minister stopping Minister V. Shivankutty is intriguing

ഇന്നലെ നിയമ സഭയില്‍ പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികില്‍ കൂടി പ്രതിപക്ഷ നിരയിലേക്ക്‌ പോകാന്‍ ശ്രമിച്ച ശിവന്‍കുട്ടിയെ മുഖ്യമന്ത്രി കൈയില്‍പിടിച്ചു പിന്നോട്ടു വലിച്ചു. തുടര്‍ന്ന്‌ ശിവന്‍കുട്ടി സീറ്റിലേക്ക്‌ മടങ്ങി.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വരും ദിവസങ്ങളിലും സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ്‌ ആദ്യദിവസം തന്നെ സഭയില്‍ ഉണ്ടായത്‌.

സ്‌പീക്കര്‍ എ.എന്‍.ഷംസീറിന്റെ മുന്നില്‍ ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ്‌ മാത്യു കുഴല്‍നാടന്‍ ഡയസിലേക്കു കയറാന്‍ ശ്രമിച്ചത്‌. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ അദ്ദേഹത്തെ തടഞ്ഞു.

തുടര്‍ന്ന്‌ കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയതോടെ ബലം പ്രയോഗിച്ച്‌ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ തടയുന്ന സ്‌ഥിതിയുണ്ടായി.
ഇതിനിടെ സ്‌പീക്കര്‍ കാര്യോപദേശക സമിതിയുടെ 14ാമത്‌ റിപ്പോര്‍ട്ട്‌ മേശപ്പുറത്തുവയ്‌ക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു.

റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ച്‌ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി ശിവന്‍കുട്ടി
മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താതെ തന്നെ ശിവന്‍കുട്ടിയുടെ കൈയില്‍ പിടിച്ച്‌ പിന്നോട്ടു വലിച്ചു.

മുഖ്യമന്ത്രി നല്‍കിയ സൂചന മനസിലാക്കിയ ശിവന്‍കുട്ടി തിരികെ സീറ്റിലേക്കു മടങ്ങുകയായിരുന്നു. ഈ സമയത്തും പ്രതിപക്ഷം ബാനറുമായി സ്‌പീക്കറുടെ മുന്നില്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു.

ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ചുറ്റം കൂട്ടം കൂടിയെത്തി. പ്രതിഷേധം ശക്‌തമാകുന്നതിനിടെ സഭ പിരിയുന്നതായി സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു. കുപ്രസിദ്ധമായ നിയമസഭാ കൈയാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി പ്രതിയാണ്‌.

2015 മാര്‍ച്ച്‌ 13 നാണ്‌ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ സഭയില്‍ പ്രതിഷേധം അരങ്ങേറിയത്‌. സംഭവം മൂലം സഭയ്‌ക്ക് 2.20 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ്‌ കേസ്‌. സുപ്രീംകോടതിയെ പ്രതികള്‍ സമീപിച്ചെങ്കിലും കേസ്‌ റദ്ദാക്കിയില്ല. കേസിന്റെ വിചാരണ നടക്കുകയാണ്‌.”

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

Related Articles

Popular Categories

spot_imgspot_img