കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. കേസിൽ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. എന്നാൽ വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യം നാക്കുക. തുടർന്ന് പ്രതിഭാഗം അതിന് മറുപടി നൽകും. നടൻ ദിലീപും പൾസർ സുനിയും ഉൾപ്പടെയുള്ളവർ ഈ കേസിൽ പ്രതികളാണ്.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
കേസിന്റെ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.