web analytics

അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസി മരിച്ച നിലയിൽ

കുവൈത്ത്: ബാച്ചിലർ അപ്പാർട്ട്‌മെന്‍റിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി, കുവൈത്തിലെ ഹവല്ലിയിൽ ഷെയർ ബാച്ചിലർ അപ്പാർട്ട്‌മെന്‍റിലാണ് സംഭവം. പ്രവാസിയുടെ മരണത്തെ തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ഒപ്പം താമസിക്കുന്ന മറ്റൊരു പ്രവാസിയെ ഹവല്ലി സുരക്ഷാ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.

ഹവല്ലിയിലെ മെഡിക്കൽ എമർജൻസിയിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിലേക്ക് ലഭിച്ച അറിയിപ്പിനെത്തുടർന്ന് മെഡിക്കൽ സംഘം സംഭവസ്ഥലത്തെത്തിയപ്പോഴാണ് അപ്പാർട്ട്‌മെന്‍റിന്‍റെ കുളിമുറിയിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ 47കാരനായ പ്രവാസിയെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഫോറൻസിക് ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികളും ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ കൂടുതൽ ചോദ്യം ചെയ്യലിലാണ്‌ സംഭവം റിപ്പോർട്ട് ചെയ്ത സഹതാമസക്കാരനായ പ്രവാസിയെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായിരിക്കും പ്രവാസി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; ഇന്ത്യന്‍ വംശജയായ മേയര്‍ കാലിഫോർണിയ ∙...

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ് കാർഡ് പുറത്തിറങ്ങി

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ്...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം

പോത്തൻകോട് :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ–രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ...

Related Articles

Popular Categories

spot_imgspot_img