താഴെവീണ് ഡച്ച് സര്‍ക്കാര്‍

ഹേഗ്: നവംബറില്‍ തിരഞ്ഞെടുപ്പു നേരിടാനിരിക്കെ കുടിയേറ്റം തടയുന്നതില്‍ പരാജയപ്പെട്ട ഡച്ച് സഖ്യ സര്‍ക്കാര്‍ താഴെവീണു. പ്രധാനമന്ത്രി മാര്‍ക് റുട്ടെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരാണ് വീണത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി റുട്ടെ വിവിധ സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

നെതര്‍ലാന്‍ഡില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച നേതാവാണ് മാര്‍ക് റുട്ടെ. യൂറോപ്പിലെ ഏറ്റവും പരിചയ സമ്പന്നരായ രാഷ്ട്രീയക്കാരില്‍ ഒരാള്‍. അഭയാര്‍ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് റുട്ടെ നടത്തിയ ഇടപെടലുകള്‍ സഖ്യകക്ഷികളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. അഭയാര്‍ഥി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും റുട്ടെയ്ക്കു തിരിച്ചടിയായി.

കുടിയേറ്റനയത്തില്‍ സഖ്യകക്ഷികള്‍ക്കു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്നതു രഹസ്യമല്ല എന്നായിരുന്നു സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് റുട്ടെ പറഞ്ഞത്. ”നിര്‍ഭാഗ്യമെന്നു പറയട്ടെ, അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാകില്ലെന്ന നിഗമനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അതുകൊണ്ട് ഉടന്‍ തന്നെ എന്റെ രാജിക്കത്ത് രാജാവിനു കൈമാറും.”- റുട്ടെ വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെ വില്യം അലക്‌സാണ്ടര്‍ രാജാവിന് മാര്‍ക് റുട്ടെ രാജിക്കത്ത് കൈമാറി.

2010ലെ അധികാര കൈമാറ്റത്തിനു ശേഷം റുട്ടെയുണ്ടാക്കിയ നാലാമത്തെ സഖ്യസര്‍ക്കാരാണ് ഇത്. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കു ശേഷം 2022ലാണ് മാര്‍ക് റുട്ടെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്തത്. എന്നാല്‍ സഖ്യകക്ഷികള്‍ക്കിടയില്‍ പല വിഷയങ്ങളിലും ഭിന്നതരൂക്ഷമായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:

ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ...

മൂലൻസ് ഗ്രൂപ്പ് വിദേശത്തേക്ക് പണം കടത്തി! ഇ.ഡി അന്വേഷണം; ആരോപണങ്ങൾക്ക് പിന്നിൽ സ്വത്ത് തർക്കമോ?

അങ്കമാലി: കച്ചവട ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലൻസ് ഗ്രൂപ്പ്. ഫെമ...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!