ആ തട്ടിപ്പു സംഘം ഒടുവിൽ പിടിയിലായി രാജ്യത്തിന്റെ പല ഭാഗത്തും ഡിജിറ്റൽ അറസ്റ്റ്’ നടത്തി തട്ടിപ്പുനടത്തിയ 17 പേരെ അഹമ്മദാബാദ് സൈബർ ക്രൈം സെൽ പിടികൂടി.The ‘Digital Arrest’ mafia that worried the country has finally been caught
തട്ടിപ്പിനുള്ള ആപ്പ് തയ്യാറാക്കിയ നാല് തയ്‍വാൻ സ്വദേശികളും ഇതിൽപ്പെടും.
തയ്‌വാൻ സ്വദേശികളായ മൂ ഷി സുങ് (42), ഷാങ് ഹു യുൻ (33), വാങ് ഷുൻ വെയ് (26), ഷെൻ വെയ് (35) എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തിലെ ബാക്കിയുള്ള 13 പേർ ഗുജറാത്ത്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
രാജ്യത്തെ അന്വേഷണ ഏജൻസികൾ വീഡിയോ കോളിലൂടെ ആരെയും അറസ്റ്റുചെയ്യില്ലെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ കഴിഞ്ഞദിവസം ജാഗ്രതാനിർദേശം നൽകിയിരുന്നു.
ആയിരത്തോളംപേരെ സംഘം തട്ടിപ്പിനിരയാക്കിയെന്നാണ് പ്രാഥമിക വിവരം.