web analytics

ജൈവമാലിന്യം നീക്കുന്നതിന് ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ, ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്തിലേറെയും; സി.എൻ.ജി നിർമിക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം!

ഗുരുവായൂർ: ക്ഷേത്രത്തിലേത് ഉൾപ്പെടെയുള്ള ജൈവമാലിന്യം നീക്കുന്നതിന് ദേവസ്വം ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ.

ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്തിലേറെയും. ദേവസ്വത്തിന്റെ അനുബന്ധസ്ഥാപനങ്ങളിലെ മാലിന്യത്തിന്‌ നൽകേണ്ട തുക ഇതിനു പുറമേയാണ്.

മാലിന്യത്തിനായി ഇത്രയധികം പണം ചെലവിടുന്നത് ഒഴിവാക്കാൻ മാലിന്യം സംസ്‌കരിച്ച് വാതകമാക്കി (സി.എൻ.ജി.) മാറ്റാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ദേവസ്വം.

മംഗലാപുരത്തെ ‘റീടാപ് സൊലൂഷൻസ്’ എന്ന സ്വകാര്യ ഏജൻസിയുമായി ദേവസ്വം ചർച്ച നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന്റെ നേതൃത്വത്തിൽ ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും മംഗലാപുരത്തുള്ള സംസ്‌കരണ പ്ലാന്റ് നേരിട്ട് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും ചെയ്തു.

വ്യാഴാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി യോഗം ഇക്കാര്യം ചർച്ചചെയ്തെങ്കിലും അന്തിമതീരുമാനമെടുത്തിട്ടില്ല. ക്ഷേത്രത്തിലെ പ്രസാദഊട്ടുശാലയിൽനിന്ന് പുറന്തള്ളുന്ന വാഴയിലകൾ, ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറികളുടെ അവശിഷ്ടം, പഴങ്ങൾ, ആനക്കോട്ടയിലെ ആനപ്പിണ്ടം, പനമ്പട്ടയുടെ അവശിഷ്ടങ്ങൾ, ദേവസ്വം സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം തുടങ്ങിയവയാണ് പുതിയ പ്ലാന്റ്‌ മുഖേന സംസ്‌കരിക്കാനുദ്ദേശിക്കുന്നത്.

നിലവിൽ ക്ഷേത്രത്തിലേതുൾപ്പെടെയുള്ള ജൈവമാലിന്യം നഗരസഭയുടെ ഹരിതകർമസേനയാണ് ശേഖരിക്കുന്നത്. ആനക്കോട്ടയിലെ മാലിന്യമെടുക്കാൻ സ്വകാര്യവ്യക്തിക്ക്‌ കരാർ നൽകിയിരിക്കുകയാണ്.

പുതിയ സംസ്‌കരണപദ്ധതി നടപ്പായാൽ ഗുരുവായൂരിൽ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു. ജർമൻ ടെക്‌നോളജി ഉപയോഗിച്ചുള്ള പദ്ധതിയാണിത്. മംഗലാപുരത്ത് പോയി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയെങ്കിലും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ട്. അതിനായി ഏജൻസിയുടെ ഉത്തരവാദിത്വപ്പെട്ടവരെ ഗുരുവായൂരിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തും.

പ്രസാദഊട്ട് കഴിഞ്ഞുള്ള ഇല, കിലോയ്ക്ക് 10 രൂപയാണ് നഗരസഭ ഈടാക്കുന്നത്. മറ്റ് ജൈവമാലിന്യമാണെങ്കിൽ കിലോയ്ക്ക് അഞ്ചുരൂപയും. ക്ഷേത്രത്തിൽനിന്ന് പ്രതിദിനം ഒന്നര-രണ്ട് ടൺ മാലിന്യം നഗരസഭയുടെ ഹരിതകർമസേന ശേഖരിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

Related Articles

Popular Categories

spot_imgspot_img