web analytics

സഞ്ജുവിനോട് കയറിപ്പോകാൻ അലറിയ ഡൽഹി ടീം ഉടമ സംഗതി പണിയാകുമെന്ന് കണ്ടപ്പോൾ കളം മാറ്റിച്ചവിട്ടി: ‘അതങ്ങ് കൈയ്യിലിരിക്കട്ടെ’യെന്നു കട്ടക്കലിപ്പിൽ സഞ്ജു ആരാധകർ

ഇന്നലത്തെ ഡൽഹി ക്യാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് മത്സരം ആരാധകർ ഉടനെങ്ങും മറക്കാൻ ഇടയില്ല. അതിൽ ഏറ്റവും വിവാദമായത് സഞ്ജുവിന്റെ പുറത്താക്കലായിരുന്നു. ടിവി അമ്പയറുടെ തീരുമാനം തെറ്റാണ് എന്ന് 100% സഞ്ജു ആരാധകർ വിശ്വസിക്കുന്നു. അമ്പയർ വിമർശനം കേൾക്കുമ്പോഴും അതിനൊപ്പമോ അതിനു മുകളിലോ ആക്രമിക്കപ്പെടുന്ന മറ്റൊരാൾ കൂടിയുണ്ട് ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർദ് ജിൻഡാൽ. ടിവി അമ്പയറുടെ തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു ഗ്രൗണ്ടിൽ അമ്പയറുമായി സംസാരിക്കെ അകലെ വിഐപി ഗ്യാലറിയിലിരുന്ന് സഞ്ജുവിന് നേരെ ആക്രോശിക്കുകയും കയറിപോകാൻ അലറി വിളിക്കുകയും ചെയ്ത പാർദ്ധ് ഒട്ടൊന്നുമല്ല ചീത്ത വാങ്ങിക്കൂട്ടിയത്. സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ വൻ വിമർശനത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഇത്.

എന്നാൽ കാര്യങ്ങൾ തന്റെ കൈവിട്ടു പോകുകയാണെന്ന് മനസ്സിലാക്കിയാൽ ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ ഉടൻതന്നെ വിശദീകരണവുമായി രംഗത്തെത്തി. സഞ്ജു ക്രീസിൽ കളിക്കുന്ന സമയത്ത് ഡൽഹി ടീം തോറ്റുപോകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും അതിൽ നിന്നുണ്ടായ പരിഭ്രമത്തിലാണ് സഞ്ജു വീണപ്പോൾ താൻ ആഹ്ലാദം പ്രകടിപ്പിച്ചതെന്നും വിശദീകരണവുമായി പാർത്ഥ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. മത്സരത്തിനുശേഷം സഞ്ജുവുമായി സംസാരിക്കുന്ന വീഡിയോയും ഡൽഹി ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ സഞ്ജുവിന്റെയും രാജസ്ഥാന്റെയും ആരാധകരെ അടക്കിയിരുത്താൻ ഇതൊന്നും പോരായിരുന്നു. സോഷ്യൽ മീഡിയകളിലും ഡൽഹി ക്യാപിറ്റൽസ് പേജുകളിലും ആരാധകർ രോക്ഷം വർഷിക്കുകയാണ്.

Read also: 166 റൺസ് മറികടക്കാൻ വേണ്ടിവന്നത് വെറും 58 പന്തുകൾ ! ആരാധകരെപ്പോലും ഞെട്ടിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്; ലഖ്നൗവിനെ ഒരു ദാക്ഷിണ്യവുമില്ലാതെ തകർത്തെറിഞ്ഞു !

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

ഉടുമുണ്ടഴിച്ചു മാറ്റി മർദ്ദനം, മൊബൈൽ കവർന്നു; വിനോദയാത്ര കഴിഞ്ഞു മടങ്ങിയവർക്ക് നേരെ അതിക്രമം; 4 പേർ പിടിയിൽ

ഉടുമുണ്ടഴിച്ചു മാറ്റി മർദ്ദനം, മൊബൈൽ കവർന്നു; വിനോദയാത്ര കഴിഞ്ഞു മടങ്ങിയവർക്ക് നേരെ...

തിരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസ്; ഇന്ദിരാഭവനിൽ ഇന്ന് പടയൊരുക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പോരാട്ടവീര്യവുമായി കോൺഗ്രസ് കളത്തിലിറങ്ങുന്നു. ...

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

Related Articles

Popular Categories

spot_imgspot_img