web analytics

അൻവറിൻ്റെ ആരോപണത്തിൽ കഴമ്പുണ്ടോ?എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

കൊച്ചി: സ്വർണക്കടത്ത് ആരോപണത്തിൽ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക.The Customs Preventive Department has started a preliminary investigation against SP Sujit Das on the allegation of gold smuggling

സുജിത് ദാസ് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിൽ കള്ളക്കടത്ത് സംഘത്തിന് ഏതുതരം സഹായം ചെയ്തു, ആ കാലയളവിൽ കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷിക്കുക.

കൊച്ചിയിൽ ഇന്നലെ ചേർന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങാൻ തീരുമാനിച്ചത്.

പൊലീസ് നടത്തിയ സ്വർണവേട്ടയെ കുറിച്ചും വിശദ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. പ്രതികളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസ് വഴിവിട്ട സഹായം ചെയ്തെന്നാണ് ആരോപണം. ഐ.പി.എസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസിലാണ് സുജിത് ദാസ് ജോലി ചെയ്തിരുന്നത്.

തുടർന്നാണ് ഐ.പി.എസ് ലഭിച്ച് കേരള പൊലീസിൽ എത്തുന്നത്. കസ്റ്റംസിലുള്ള കാലയളവിലെ പരിചയം വെച്ച് മലപ്പുറം എസ്.പിയായിരിക്കെ വഴിവിട്ട സഹായങ്ങൾ കസ്റ്റംസിൽ നിന്ന് നേടിയെടുത്ത് സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്തെന്ന ആരോപണമാണ് പി.വി. അൻവർ എം.എൽ.എ ഉന്നയിച്ചത്.

ഇന്നലെ കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിലാണ് പൊലീസിലെ ഉന്നതർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.

എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പത്തനംതിട്ട എസ്.പി സുജിത്ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങളിന്മേലാണ് പൊലീസിലെ ഏറ്റവും വലിയ ഉന്നതൻ തന്നെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്ത്കു​മാ​ർ-​എ​സ്. സു​ജി​ത്ദാ​സ് കൂ​ട്ടു​കെ​ട്ടി​ൽ വ​ൻ​തോ​തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടു​ക​യും അ​വ പ​കു​തി​യി​ലേ​റെ പൊ​ലീ​സ് കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പി.വി. അൻവർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ദു​ബൈ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ൽ അ​ജി​ത്കു​മാ​റി​ന്റെ ചാ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നെ​ന്നും അ​വി​ടെ സ്വ​ർ​ണം വാ​ങ്ങു​ന്ന മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​ർ ഏ​തു വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്നെ​ന്ന കൃ​ത്യ​മാ​യ വി​വ​രം എ.​ഡി.​ജി.​പി​യു​ടെ സം​ഘ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

എ.​ഡി.​ജി.​പി ഈ ​വി​വ​രം മ​ല​പ്പു​റം എ​സ്.​പി​ക്ക് കൈ​മാ​റും. ഇ​വി​ടെ പി​ടി​കൂ​ടു​ന്ന സ്വ​ർ​ണം പ​കു​തി​യേ ക​ണ​ക്കി​ൽ കാ​ണി​ച്ചി​രു​ന്നു​ള്ളൂ. സ്വ​ർ​ണ​വു​മാ​യി വ​ന്ന​വ​രി​ൽ ​നി​ന്ന് മൊ​ഴി​യെ​ടു​ത്താ​ൽ ഇ​ത് വ്യ​ക്ത​മാ​കു​മെ​ന്നും എം.​എ​ൽ.​എ പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു, കൈകാലുകൾ കെട്ടിയിട്ടു

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കോയമ്പത്തൂരിലെ പ്രമുഖ വ്യവസായ...

പുതു യുഗയാത്ര വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; കേരളത്തിന് 5 വാഗ്ദാനങ്ങൾ

പുതു യുഗയാത്ര വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; കേരളത്തിന് 5 വാഗ്ദാനങ്ങൾ തിരുവനന്തപുരം:...

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

Related Articles

Popular Categories

spot_imgspot_img