തിരുവമ്പാടി: മലയോര ഹൈവേയുടെ ജില്ലയിലെ പൂർത്തീകരിച്ച ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് ശനിയാഴ്ച ഗതാഗതത്തിനായി തുറന്നു നൽകും. മലയോര ടൂറിസം വികസനത്തിനായി സാധ്യതകൾ തുറക്കുന്നതാണ് 34 കി.മീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച്.
195 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം. പദ്ധതിയുടെ നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡാണ്. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായാണ് പാതയുടെ നിർമാണം നടക്കുന്നത്.
ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടത്തിന് ഒരുങ്ങിയിരിക്കുന്നത്. കോടഞ്ചേരി , തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ മലപുറം-കോടഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- കക്കാടംപൊയിൽ ഗ്രാമങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.