കണ്ണൂര്‍: കരിവെളളൂരിൽ കണ്ടെയ്‌നർ ലോറി വഴിമാറി ഓടി. അപകടമൊഴിവായത് തലനാരിഴയ്ക്ക്.The container lorry overturned at Karivellur.
അടിപ്പാതയുടെ മുകളില്‍ ലോറിയുടെ കാബിന്‍ കുടുങ്ങുകയായിരുന്നു. ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂര്‍ ടൗണില്‍നിന്ന് 150 മീറ്റര്‍ വടക്കു ഭാഗത്തുവെച്ച് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി.
അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയിട്ടുമില്ല.
10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പാണ് കാബിന്‍ കുടുങ്ങിയത്. ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി.