മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡൊഴിക്കുമെന്ന് യുവതിക്ക് ഭീഷണി; ഭീഷണിപ്പെടുത്തിയത് മാധ്യമ പ്രവർത്തകന്റെ ഭാര്യയെ: ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി

യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസ്. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി.The company fired the young man who threatened the young woman to throw acid on her face.

മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് തന്റെ ഭാര്യക്ക് നേരെ കൊലവിളി യുവാവിനെതിരെ മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ നൽകിയ പരാതിയിലാണ് കമ്പനിയുടെ ഇടപെടൽ.

അഞ്ചു വർഷത്തേക്ക് നികിതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വിഷയത്തിൽ ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കമ്പനി പറഞ്ഞു.

ഷഹബാസിന്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു നികിത് ഭീഷണി മുഴക്കിയത്. കർണാടകയിൽ പ്രത്യേകിച്ചും ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്.

ഇതിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചുള്ള ഷഹബാസിന്റെ എക്‌സ് പോസ്റ്റിനു പിന്നാലെയാണ് കമ്പനി നടപടി സ്വീകരിച്ചത്.

സ്ത്രീയുടെ വസ്ത്ര തിരഞ്ഞെടുപ്പിനെതിരെ ഭീഷണി മുഴക്കിയ ഗുരുതരമായ വിഷയമാണിതെന്നാണ് എറ്റിയോസ് സർവിസസ് ലിങ്കിഡിനിലൂടെ പ്രതികരിച്ചത്. ഈ സ്വഭാവം തീർത്തും അസ്വീകാര്യമാണെന്നും കമ്പനി ഉയർത്തിപ്പിടിക്കുന്ന സുപ്രധാന മൂല്യങ്ങൾക്കെതിരെയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

സുരക്ഷിതവും ആദരവുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ കമ്പനി പ്രതിജ്ഞാബദ്ധമായതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ അറിയിച്ചു.

എല്ലാ വ്യക്തികളോടുമുള്ള ആദരവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്നതിലാണ് എറ്റിയോസ് വിശ്വസിക്കുന്നത്. ഏതുതരത്തിലുള്ള അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയാണ് ഞങ്ങൾ. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഈ ഗുണനിലവാരം ഉയർത്തിപ്പിടിക്കാനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും എറ്റിയോസ് സർവിസസ് അറിയിച്ചു.

നേരത്തെ കർണാടക ഡിജിപിയെയും മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ടാഗ് ചെയ്ത് ഷഹബാസ് നടപടി ആവശ്യപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം ഇടുക്കി: മറുനാടൻ മലയാളി ഉടമ...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

Related Articles

Popular Categories

spot_imgspot_img