കുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ചും നെറ്റിയിൽ എറിഞ്ഞും പരിക്കേൽപ്പിച്ചു; ബന്ധു അറസ്റ്റിൽ
പൂന്തുറയിൽ ജേഷ്ഠന്റെ മകന്റെ ഭാര്യയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ട് വിലക്കാനെത്തിയ ഇളയച്ഛനെ മർദിച്ച യുവാവ് അറസ്റ്റിൽ.
മർദിച്ച ശേഷം അദ്ദേഹത്തിന്റെ മകളെ കല്ലുകൊണ്ട് തലയിലിടിച്ചും നെറ്റിയിൽ കല്ലെറിഞ്ഞും ഗുരുതര പരിക്കേൽപ്പിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ബന്ധുവായ യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.
പുത്തൻപളളി വാർഡിൽ മൂന്നാറ്റുമുക്ക് സ്വദേശി അനസിനെ(33)ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി ഏഴോടയായിരുന്നു അക്രമം.
ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം
പ്രതിയുടെ സഹോദരൻ ആഷിക്കിന്റെ ഭാര്യയെ അക്രമിക്കുന്നത് ഇളയച്ഛൻ ഷംനാഥ് പറഞ്ഞ് വിലക്കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
ഇതിൽ പ്രകോപിതനായ അനസ്, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഷംനാഥിന്റെ മകളുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ചുപരിക്കേൽപ്പിക്കുകുയം കല്ലെറിഞ്ഞും പരിക്കേൽപ്പിക്കുയായിരുന്നു.
എസ്.ഐ. ശ്രീജേഷിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.