അമിതവേഗത്തിൽ തലങ്ങും വിലങ്ങും കാർ ഓടിച്ചു; തലയും ശരീരവും പുറത്തിട്ട് യുവതിയും യുവാവും; കുഞ്ചിതണ്ണി ബൈസൺ വാലി സ്വദേശിക്കെതിരെ കേസെടുത്തു

ഇടുക്കി: ദേശീയപാതയിൽ അപകടകരമായ രീതിയിൽ കാറോടിച്ച യുവാവിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ് ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ യാത്രക്കാർക്ക് നോട്ടീസും നൽകി.

കുഞ്ചിതണ്ണി ബൈസൺ വാലി സ്വദേശിക്കെതിരെയാണ് ഇടുക്കി ആർടിഒ എൻഫോഴ്സ്മെന്റ് കേസെടുത്തത്.

തിങ്കളാഴ്ച രാവിലെ ദേവികുളം ഗ്യാപ്പ് റോഡിലാണ് സംഭവം. അമിതവേഗത്തിൽ തലങ്ങും വിലങ്ങും ഇയാൾ വാഹനം ഓടിക്കുകയായിരുന്നു.

കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരു യുവാവും യുവതിയും തലയും ശരീരവും പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര.

ദേശീയപാതയിലൂടെ ഇങ്ങനെ കാറോടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നിരവധി വളവുകളുള്ള റോഡ് ആണിത്.

റോഡ് വീതി കൂട്ടി പുനർ നിർമ്മിച്ചതോടെ ചിലർ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.

 

Read Also:നാലാം ലോക കേരള സഭ; പങ്കെടുക്കാൻ അവസരം തേടിയത് 760 അപേക്ഷകർ;103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളി പ്രവാസികൾ പങ്കെടുക്കും

spot_imgspot_img
spot_imgspot_img

Latest news

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

Other news

പത്തനംതിട്ടയിൽ ചോര പുരണ്ട ഷർട്ടിട്ട് കയ്യിൽ ബ്ലേഡുമായി യുവാവ് ! ബസ്സിനുള്ളിലും വഴിയാത്രക്കാരോടും അക്രമം; ഒടുവിൽ…..

പത്തനംതിട്ട അടൂരിൽ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്. കെഎസ്ആർടിസി...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

Related Articles

Popular Categories

spot_imgspot_img