തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി എത്തിച്ചില്ല.
ജനുവരി 28ന് ചേർന്ന മന്ത്രിസഭായോഗമാണ് മോചനത്തിന് തീരുമാനിച്ചത്. ശുപാർശ ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ.
ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിന് തീരുമാനിച്ചത്.
മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ഗവർണർക്ക് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു