web analytics

എഞ്ചിനീയറിങ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജുടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേത്!

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ പിഎ അസീസ് എഞ്ചിനീയറിങ് ആൻ്റ് ടെക്നോളജി കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോളജുടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണെന്നാണ് സംശയം. സമീപത്തുനിന്ന് ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. പാർക്ക് ചെയ്ത നിലയിൽ കാറും കണ്ടെത്തി. നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഹാളിൽനിന്ന് തീപടരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് ജീവനക്കാർ പരിശോധന നടത്തിയെങ്കിലും ടയർ കത്തിയതിൻ്റെ അവശിഷ്ടങ്ങളാണ് കണ്ടെത്താനായത്. കെട്ടിടത്തിന് സമീപം മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഭാഗികമായി കത്തിനശിച്ച കസേരയിൽ അദ്ദേഹത്തിൻ്റെ ഫോൺ കണ്ടെത്തി. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

സന്നിധാനത്ത് ശ്രീകോവിലില്‍ ഉള്ളത് സ്വര്‍ണപ്പാളികള്‍ തന്നെയാണോ? സാമ്പിള്‍ എടുത്ത് SIT

സന്നിധാനത്ത് ശ്രീകോവിലില്‍ ഉള്ളത് സ്വര്‍ണപ്പാളികള്‍ തന്നെയാണോ? സാമ്പിള്‍ എടുത്ത് SIT പത്തനംതിട്ട: ശബരിമല...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

പശ്ചിമബംഗാൾ രാജ്ഭവനിൽ പരിശോധന: ഗവർണറും ടിഎംസിയും തമ്മിലുള്ള വാക്പോരിന് നടുവിൽ നാടകീയ നീക്കം

പശ്ചിമബംഗാൾ രാജ്ഭവനിൽ പരിശോധന: ഗവർണറും ടിഎംസിയും തമ്മിലുള്ള വാക്പോരിന് നടുവിൽ നാടകീയ...

Related Articles

Popular Categories

spot_imgspot_img