മംഗളൂരു: മംഗ്ലൂരുവിലെ ഉള്ളാലിൽ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് മൂന്ന് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൈസൂർ സ്വദേശിനികളായ നിഷിദ(21), കീർത്തന(21), പാർവതി(20) എന്നിവരാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്.
ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്.
മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. റിസോർട്ടിലെ നീന്തൽകുളത്തിൽ അപകടത്തിൽപെട്ടാണ് മരണമെന്നാണ് കരുതുന്നത്.
പോസ്റ്റ്മോർട്ടത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഇവരുടെ മരണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.