വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജീവനൊടുക്കിയ സിദ്ധാർഥൻറെ വീടിന് മുന്നിൽ സി.പി.എം സ്ഥാപിച്ച ബോർഡ് സി.പി.എം തന്നെ എടുത്തു മാറ്റി. ‘എസ്.എഫ്.ഐ കൊന്നതാണ്’ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്ന ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചിരുന്നത്.
ഇതിനെതിരെ സിദ്ധാർഥൻറെ കുടുംബം രംഗത്തുവന്നിരുന്നു. തൻറെ മകൻ ഒരു പാർട്ടിയിലും പ്രവർത്തിച്ചിരുന്നില്ലെന്നും തങ്ങളെ അവഹേളിക്കുന്നതാണ് ബോർഡെന്ന് സിദ്ധാർഥൻറെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. നാട്ടുകാരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം, ‘എസ്.എഫ്.ഐ കൊന്നതാണ്’ എന്ന ബോർഡ് കെ.എസ്.യു ഇന്ന് സിദ്ധാർഥൻറെ വീടിന് മുന്നിൽ സ്ഥാപിച്ചു.
കൂടാതെ, കേസിലെ പ്രതികളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തി നാട്ടുകാർ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.