ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറ്റെടുക്കും

തിരുവനന്തപുരം: കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിക്കുകയാണെന്ന് ബിജെപി.

നിലവിൽ വലിയ ക്രമസമാധാന പ്രശ്‌നമാണ് എസ്എഫ്‌ഐ കേരളാ യൂണിവേഴ്‌സിറ്റിയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഗുണ്ടകളും മറ്റും യൂണിവേഴ്‌സിറ്റി ഭരണ കേന്ദ്രം ആക്രമിച്ചിട്ടും പോലീസ് നിഷ്‌ക്രിയ സമീപനമാണ് സ്വീകരിച്ചത്.

ആരോഗ്യ മേഖല ഉൾപ്പെടെ കേരളത്തിലെ എല്ലാ മേഖലകളും തകർന്ന് തരിപ്പണമായി മാറി. തെരുവ് നായ ആക്രമണവും, വിലക്കയറ്റവും, നിപ്പയും എല്ലാം ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ജനങ്ങൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളിൽ നിന്ന് ശ്രദ്ധ അകറ്റാനാണ് എസ്എഫ്‌ഐയെ ഉപയോഗിച്ച് കേരളം സംഘർഷഭരിതമാക്കാൻ സി.പി.എം ശ്രമിക്കുന്നത്.

ഇന്ന് കേരളത്തിലെ സർവകലാശാലാ സ്ഥാനങ്ങളിലേക്ക് നടന്ന എസ്എഫ്‌ഐയുടെ മാർച്ച് അത്തരം ശ്രമങ്ങളുടെ ഭാഗമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ അപകട രാഷ്ട്രീയത്തെ തുടർന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ബിജെപി എണ്ണമിട്ട് പറയുകയും, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജനങ്ങൾ ആ വിഷയങ്ങൾ ഏറ്റെടുക്കാതിരിക്കാനാണ് എസ്എഫ്‌ഐയെ ഉപയോഗിച്ച് മനപ്പൂർവ്വം കലാലയങ്ങളിലുംമറ്റും സംഘർഷം ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നത്.

എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും ഉപയോഗിച്ച് എത്ര തകർക്കാൻ ശ്രമിച്ചാലും, ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ബിജെപി ഏറ്റെടുക്കും. പരിഹാരം കാണും വരെ സമരം തുടരും എന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

അമിത്ഷാ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഇന്നു രാത്രി പത്തുമണിയോടെയാണ് അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഉള്ള നേതാക്കൾ അമിത്ഷായെ സ്വീകരിക്കും.

തിരുവനന്തപുരത്ത്നാളെ രണ്ട് പൊതുപരിപാടികളാണ് അമിത്ഷായ്ക്കുള്ളത്.

ബിജെപി സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന അമിത് ഷാ, തുടർന്ന് ബിജെപിയുടെ വാർഡുതല നേതൃസം​ഗമവും ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ പതിനൊന്നു മണിക്കാണ് ബിജെപിയുടെ പുതിയ സംസ്ഥാന സമിതി ഓഫിസ് ഉദ്ഘാടനം. രാവിലെ ഓഫിസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും.

തുടർന്നാണ് ഉദ്ഘാടനം നടക്കുക. മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.

തുടർന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാർഡുതല നേതൃസംഗമവും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാർഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്.

മറ്റു ജില്ലകളിൽ നിന്നുള്ള അഞ്ചംഗ വാർഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും വെർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും.

ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തിൽ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനാണ് നിലവിൽ വാർഡുതല നേതൃസം​ഗമം നടത്തുന്നത്.

നാളെ തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയലക്ഷ്യവും അതിത്ഷാ പ്രഖ്യാപിക്കും.

പന്ത്രണ്ടാം തീയതി രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് യോഗം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാർഡ് പ്രതിനിധികളാണ് പങ്കെടുക്കുക.

ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും.

ബിജെപി വാർഡ് ഭാരവാഹികളല്ല ഈ യോ​ഗത്തിൽ പങ്കാളികളാകുക. ‘വികസിത ടീം’ എന്ന പേരിൽ ഓരോ വാർഡിലും തെരഞ്ഞെടുത്ത അഞ്ചുപേരാണ് യോ​ഗത്തിനെത്തുന്നത്.

രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിനു ശേഷമാണ് വാർഡുകളിൽ ‘വികസിത ടീം’ രൂപീകരിച്ചിരിക്കുന്നത്.

വാർഡ് ഭാരവാഹികൾക്കു പുറമേയാണ് ഈ വികസിത ടീമിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് മുതൽ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു വരെയുള്ള ഏകോപനമാണ് ഇവർ ചെയ്യുന്നത്.

ഇതിനായി‘ വരാഹി’ എന്ന സ്വകാര്യ ഏജൻസിയും പ്രവർത്തിക്കുന്നുണ്ട്. ഓരോ വാർഡിനും ഓരോ പഞ്ചായത്തിനുമായി പ്രകടനപത്രികയും തയാറാക്കും.

കേരളത്തിലെ ഏകദേശം 17,900 വാർഡുകളിൽ ബിജെപിക്കു ഭാരവാഹികൾ ഉണ്ട്. ഇതിൽ 10,000 വാർഡുകളിൽ ജയമാണു ലക്ഷ്യമിടുന്നത്.

നിലവിൽ 1,650 വാർഡുകളിലാണ് ബിജെപി ജയിച്ചത്. 10 നഗരസഭകളും തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളും ലക്ഷ്യത്തിലുണ്ട്.

English Summary:

The BJP has accused the CPM of using the SFI to divert attention from pressing public issues in Kerala. The party alleged that the SFI has created a major law and order problem at Kerala University. Despite goons attacking the university’s administrative center, the police have remained inactive, BJP claimed.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

Related Articles

Popular Categories

spot_imgspot_img