ആ പരാതികൾ പിൻവലിക്കുമെന്ന് ഒരു വാശിപ്പുറത്ത് പറഞ്ഞത്, മുകേഷും ജയസൂര്യയും ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടെന്ന് നടി

കൊച്ചി: മുകേഷും ജയസൂര്യയും ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ആലുവ സ്വദേശിയായ നടി.

പരാതികള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം തിരുത്തികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയത്.

താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നുമാണ് നടി ഇപ്പോൾ പറയുന്നത്. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർ ഉൾപ്പടെയുള്ള പ്രമുഖ നടൻമാർക്കെതിരെയാണ് ഈ നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വിവാദ വെളിപ്പെടുത്തൽ.

നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി കഴിഞ്ഞ ദിവസം പറഞ്ഞു. ഇതേ തുടർന്നാണ് മനം മടുത്ത് പരാതി പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നുമാണ് നടി ഇപ്പോൾ പറയുന്നത്.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴി‍ഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം നടി പറഞ്ഞത്.

മുകേഷ്, ജയസൂര്യ , ഇടവേള ബാബു, മണിയൻപ്പിള്ള രാജു അടക്കമുള്ള നടൻമാർക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിന്‍വലിക്കുമെന്ന നടപടിയുടെ പ്രഖ്യാപനം വന്നത്.

പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നൽകുമെന്നും നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറാകില്ലെന്നും വിളിച്ചാൽ ഫോണെടുക്കില്ലെന്നും പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ലെന്നുമാണ് നടി പറയുന്നത്.

പോക്സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ലെന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ഉറക്ക ഗുളിക നൽകിയില്ല; മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക നൽകിയില്ലെന്ന പേരിൽ മെഡിക്കൽ ഷോപ്പിന്...

ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ്...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ച് പേരുടെയും കൊലപാതകം ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക്...

പാലായിൽ ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു: ബസ് മരത്തിലിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

പാലായിൽ ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം...

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ

ലണ്ടൻ: യുകെയിൽ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഭാര്യ പിടിയിൽ. വിദ്യാർഥി വീസയിൽ...

Related Articles

Popular Categories

spot_imgspot_img