web analytics

ഉടുമുണ്ടഴിച്ചു മാറ്റി മർദ്ദനം, മൊബൈൽ കവർന്നു; വിനോദയാത്ര കഴിഞ്ഞു മടങ്ങിയവർക്ക് നേരെ അതിക്രമം; 4 പേർ പിടിയിൽ

ഉടുമുണ്ടഴിച്ചു മാറ്റി മർദ്ദനം, മൊബൈൽ കവർന്നു; വിനോദയാത്ര കഴിഞ്ഞു മടങ്ങിയവർക്ക് നേരെ അതിക്രമം; 4 പേർ പിടിയിൽ

താമരശ്ശേരി:
വയനാട് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിനോദയാത്ര സംഘത്തെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചേളന്നൂർ സ്വദേശികളായ 42 അംഗങ്ങളടങ്ങുന്ന സംഘത്തിന് നേരെയാണ് ഞായറാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി അടിവാരത്ത് ആക്രമണമുണ്ടായത്.

സംഭവത്തിൽ കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

വയനാട് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറിയ തോതിൽ ഉരസിയിരുന്നു.

ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും, പിന്നാലെ കാറിലെത്തിയ പ്രതികൾ അനാവശ്യമായി ഇടപെടുകയും ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചുരം ഇറങ്ങി അടിവാരത്ത് എത്തിയപ്പോൾ കാർ കുറുകെ നിർത്തി ബസ് തടഞ്ഞ സംഘം ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിനിടെ ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും, രണ്ട് യാത്രക്കാരുടെ ഉടുമുണ്ടഴിച്ചു മാറ്റി മർദിച്ചതായും പരാതിയുണ്ട്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 പേരടങ്ങുന്ന സംഘമാണ് ബസ്സിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ യാത്രക്കാർ ഏറെ നേരം ഭീതിയിലായി.

തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary
Four youths were taken into custody after a tourist group returning from Wayanad was stopped and assaulted at Thamarassery ghat. The attackers blocked the bus, entered it, abused and assaulted the passengers, and allegedly snatched a woman’s mobile phone. Forty-two people, including women and children, were travelling in the bus. Police have assured strict legal action.

thamarassery-ghat-attack-tourist-bus-four-in-custody

Thamarassery, Wayanad trip, tourist bus attack, Kozhikode district, Thamarassery police, Kerala news, road rage, assault case

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img