ആർക്കും വേണ്ട, ആരും കയറുന്നില്ല; രണ്ടാം മാസം രണ്ടുനില ബസ് ഷെഡിൽ കയറി; കാരണം ചൂട് തന്നെ

തലശേരി: തലശേരിയിൽ ആരംഭിച്ച കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് ഷെഡിന്റെ സർവീസ് താത്കാലികമായി അവസാനിപ്പിച്ചു. സർവീസ് തുടങ്ങി രണ്ടു മാസം പിന്നിടുമ്പോഴാണ് ബസിന്റെ സർവീസ് നിർത്തിയത്. കാലാവസ്ഥ തകിടം മറിഞ്ഞതോടെ യാത്രക്കാർ ബസിൽ കയറാതെ ആയതിനെ തുടർന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം.

തലശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍കൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്.

തലശേരി ഡിപ്പോയില്‍നിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, കോടതി, ഓവര്‍ബറീസ് ഫോളി, കോട്ട, ഗോപാലപ്പേട്ട വഴി മാഹിയിലെത്തും. മാഹി ബസിലിക്ക പള്ളി, മാഹി പുഴയോര നടപ്പാതയില്‍നിന്ന് ബൈപ്പാസിലൂടെ മുഴപ്പിലങ്ങാട് ബീച്ച് സന്ദര്‍ശിച്ച് തലശേരി വരെയാണ് യാത്ര. ബസിന്റെ താഴത്തെ നിലയില്‍ 28 ആളുകള്‍ക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്. മുകളിലത്തെ നിലയില്‍ 21 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.

ആളുകള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ബസിന്റെ സഞ്ചാരം. എന്നാൽ 40 ആളുകള്‍വരെ ഉണ്ടെങ്കില്‍ മാത്രമേ ബസ് ഓടൂ. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി എട്ടരയ്ക്ക് തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്. എന്നാൽ ചൂട്മാറി മഴ വന്നാല്‍ മുകള്‍ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിനാലും യാത്ര ബുദ്ധിമുട്ടാകും. ഉച്ചയ്ക്കുള്ള കഠിനമായ ചൂട് യാത്രയെ സാരമായി ബാധിക്കുകയും ചെയ്തു.

 

Read Also: ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

Read Also: മുമ്പ് കഴിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ല; വനിത ഡോക്ടറുടെ മുഖത്തടിച്ച് രോഗിക്കൊപ്പം വന്ന സ്ത്രീ, പരാതി

Read Also: വെയിൽ കണ്ട് ആശങ്കപ്പെടേണ്ട, നല്ല കിടിലൻ മഴയാണ് ഉച്ചകഴിഞ്ഞു വരുന്നത്…! ഒമ്പത് ജില്ലകൾ വൈകിട്ട് തണുത്ത് കുളിരും

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img