web analytics

തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

തലശ്ശേരി: സിപിഎം പ്രവർത്തകനായ തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 1,40,000 രൂപ പിഴയും കോടതി ചുമത്തി. നാല് വകുപ്പുകളിലായി 35 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2008 ഡിസംബർ 31നാണ് തലായി ലതേഷ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയ ശേഷമാണ് പ്രതികൾ ആക്രമണം നടത്തിയത്.

രക്ഷപ്പെടാനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പിന്തുടർന്നെത്തിയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ലതേഷിന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു.

കേസിൽ ആകെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയുള്ളവരാണ് കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ടത്.

എട്ടാം പ്രതി വിചാരണക്കിടെ മരണപ്പെട്ടു. ഒമ്പത് മുതൽ 12 വരെ ഉള്ള പ്രതികളെ കോടതി വെറുതെവിട്ടു.

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു കൊല്ലപ്പെട്ട ലതേഷ്.

കൊലപാതക കേസിലെ കോടതി വിധി സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

English Summary

Seven RSS–BJP workers were sentenced to life imprisonment by the Thalassery Additional District Sessions Court in the murder case of CPI(M) activist Thalai Lathesh. The court also imposed a fine of ₹1.4 lakh on the convicts.

thalai-lathesh-murder-case-life-imprisonment-rss-bjp-workers

CPM, political murder, Thalassery, RSS, BJP, life imprisonment, Kerala crime, court verdict

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

തിരുവഞ്ചൂർ രാധാകൃഷ്ണന് സൈബർ ഭീഷണി; ആധാർ തട്ടിപ്പ് ആരോപിച്ച് വിർച്വൽ അറസ്റ്റ് നീക്കം

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്ന 'വിർച്വൽ അറസ്റ്റ്' തട്ടിപ്പുകാരുടെ വലയിൽ ഇത്തവണ...

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു മുംബൈ: മുംബൈയിലെ...

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ ഇന്ന് മിക്കവരുടെയും...

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ്

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ ഗതാഗതം...

Related Articles

Popular Categories

spot_imgspot_img