എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വീണാ വിജയന് താത്ക്കാലിക ആശ്വാസം. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹരജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കർണാടക ഹൈക്കോടതിയിൽ വീണാ വിജയൻ ഹർജി നൽകിയത്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ പേരിൽ നൽകിയ ഹർജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്.എസ്.എഫ്.ഐ.ഒ. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31-ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വാദം കേട്ട ശേഷം ഈ കേസിലെ വിധി പറയും വരെ
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം നിർത്തിവെയ്ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
Read Also : പിടികൊടുക്കാതെ മഗ്ന; സഞ്ചരിക്കുന്നത് അതിവേഗത്തിൽ, ദൗത്യം നീളുന്നു