നാദാപുരം: കണ്ണൂർ വാണിമേലില്‍ അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽപി സ്കൂൾ അധ്യാപകൻ കുളപ്പറമ്പത്ത് ശ്രീജിത്ത് (32) ആണ് മരിച്ചത്. മൂന്നു മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.(Teacher found dead in kannur)
പരേതരായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണൻ നമ്പ്യാരുടെയും (വിമുക്ത ഭടൻ) കോടിയുറ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ് മിസ്ട്രസ് ജാനുവിന്റെയും മകനാണ്. ഫൈനാർട്സ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് ചിത്രകാരനും ശിൽപിയുമായിരുന്നു. അധ്യാപക പരിശീലനം കഴിഞ്ഞ് മൂന്ന് മാസം മുമ്പാണ് കണ്ണൂർ ജില്ലയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.
ഡിസംബറിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം. സഹോദരി: ശ്രീജ.