സ്വന്തം സ്കൂളിലെ വിദ്യാർഥികൾ താമസക്കുന്നത് നനഞ്ഞൊലിക്കുന്ന കുടിലിലെന്നറിഞ്ഞ നിമിഷം ലിൻസി ടീച്ചർ ഒന്നു തീരുമാനിച്ചു…. ഒരുങ്ങുന്നത് ഒന്നും രണ്ടും വീടുകളല്ല !

ഇടുക്കി കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ നാലു വിദ്യാർഥികൾക്കായി വീടുകൾ നിർമിച്ച് പ്രൈമറി വിഭാഗം അധ്യാപികയായ ലിൻസി ജോർജ്. വാർത്തകളിലൂടെയും ഭവനസന്ദർശനത്തിന്റെ ഭാഗമായുമാണ് തന്റെ ശിഷ്യരുടെ അവസ്ഥ ലിൻസി ടീച്ചർ മനസിലാക്കിയത് . രണ്ട് വിദ്യാർഥികൾ പ്ലാസ്റ്റിക് മേൽക്കൂര കൊണ്ട് നിർിച്ച നനഞ്ഞൊലിക്കുന്ന കുടിലിലാണ് താമസിച്ചിരുന്നത് .

രണ്ടു കുട്ടികളുടെ പ്ലാസ്റ്റിക് ഷെഡ് കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതിരുന്നതിനാൽ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പഠനത്തിൽ മികവുപുലർത്തുന്ന ഇവർക്ക് ഒരുവീടെന്ന സ്വപ്നം സുമനസുകളുടെ സഹായത്താൽ സാധിച്ചുകൊടുക്കാൻ ടീച്ചർ തുനിഞ്ഞിറങ്ങുകയായിരുന്നു. റിയാദിൽ ജോലിക്കാരായ പെരുമ്പടവം സ്വദേശികളായ പുത്തേർ കുടിലിൽ ബിജുവും ഭാര്യ സാലിയും വീടുപണിക്ക് വേണ്ട സഹായങ്ങൾ നൽകി.

പ്രതികൂല കാലാവസ്ഥയിലും,സിമൻറ് ഇഷ്ടികയും മണലും മറ്റ് നിർമ്മാണ സാമഗ്രികളും ചുമന്ന് എത്തിക്കാൻ കട്ടപ്പന എസ് .എം വൈ .എം ഫൊറോന പ്രവർത്തകരും ജെ. പി. എം. കോളേജ് എൻ. എസ്. എസ്. വളണ്ടിയേഴ്‌സും മുരിക്കാട്ടുകുടി സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം പ്രവർത്തകരും ഒത്തുകൂടിയപ്പോൾ പണികൾ വേഗത്തിലായി . പൊതുജനങ്ങളുടെ സഹായത്തോടെ ലിൻസി ടീച്ചറിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന എട്ടാമത്തെ വീടാണിത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് മന്ത്രി റോഷി അഗസ്റ്റിൻ വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൻറെ അധ്യക്ഷതയിൽ മറ്റപ്പള്ളിയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ- ഓർഡിനേറ്റർ ജോമോൻ പൊടിപാറ മുഖ്യപ്രഭാഷണം നടത്തും ,അധ്യാപിക ലിൻസി ജോർജ് ഭദ്രദീപം തെളിയിക്കും.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു....

യുകെയിൽ ഒരു മലയാളി കൂടി കുഴഞ്ഞുവീണു മരിച്ചു…! നടുക്കമായി തുടരെയുള്ള മലയാളികളുടെ മരണങ്ങൾ

യുകെയിൽ നിന്നും വളരെ ദുഖകരമായ മറ്റൊരു മരണവാർത്ത കൂടി പുറത്തുവരികയാണ്. രണ്ടു...

Related Articles

Popular Categories

spot_imgspot_img