താരിഫ് യുദ്ധം; യു.എസ്.ജനതയുടെ കീശ കീറും
പകരത്തീരുവയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തിയതോടെ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് സുചന.
വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് തീരുവകൾ ഏർപ്പെടുത്തിയതോടെ ഉത്പന്നങ്ങളുടെ വിലകൾ കൂടിവരികയാണ്.
ജൂണിലെ ഉപഭോക്തൃ വിലസൂചിക ഒരു വർഷം മുൻപ് ഉള്ളതിനേക്കാൾ 2.7 ഉയർന്നതായി ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിക്‌സ പറയുന്നു. ഭക്ഷ്യ ഊർജ രംഗത്തെ വിലകളുടെ വർധനവിന്റെ തുടക്കം മാത്രമാണ് ഇതെന്ന് വിദഗ്ദ്ധർ പറയുന്നു.
സോഷ്യൽമീഡിയ ഇളക്കിമറിച്ച കുഞ്ഞ് അമരക്കാരൻ
താരിഫുകളുടെ ആഘാതം കൂടുതലായി പ്രകടമാകുന്നെന്ന് യേൽ യൂണിവേഴ്‌സിറ്റി ബജറ്റ് ലാബിലെ സാമ്പത്തിക ശാസ്ത്ര ഡയറക്ടർ ഏർണി ടെഡെസ്ചി അഭിപ്രായപ്പെട്ടു. വസ്ത്ര വ്യാപാര രംഗത്തും വിലക്കയറ്റം കണ്ടു തുടങ്ങി.
ഇലക്ട്രോണിക് വസ്തുക്കളുടെ മേഖലയിലും വിലക്കയറ്റം പ്രകടമായി. മെക്‌സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനമാണ് ട്രംപ് നികുതി ഏർപ്പെടുത്തിയത്.
അമേരിക്കയിൽ ഉപയോഗിക്കുന്ന തക്കാളിയുടെ 70 ശതമാനവും മെക്‌സിക്കോയിൽ നിന്നാണ് എത്തുന്നതെന്ന വസ്തുത ട്രംപ് മറന്ന മട്ടാണ്.
ഏപ്രിൽ രണ്ടിനാണ് ട്രംപ് എല്ലാ വ്യാപാര പങ്കാളികൾക്കും താരിഫ് ഏർപ്പെടുത്തുന്നത്. എന്നാൽ തീരുമാനം ജൂൺ ഒൻപത് വരെ മരവിപ്പിച്ചു.
പിന്നീട് ഓഗസ്റ്റ് ഒന്നു വരെ സമയപരിധി നീട്ടി. ജൂലൈ 31 ന് ആരംഭിക്കാൻ പോകുന്ന താരിഫുകളുമായി ബന്ധപ്പെട്ട് കോടതിയിൽ കേസും നിലവിലുണ്ട്.
ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി രോഗമെന്ന് വൈറ്റ് ഹൗസ്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ഞരമ്പുകളുടെ കഴിവ് കുറയുന്ന അവസ്ഥയാണ് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി.
കയ്യിൽ ആഴത്തിലുള്ള ചതവുകളും കാലുകളിൽ നീരും കണ്ടതിനെ തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈദ്യപരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.
അദ്ദേഹത്തിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’ സ്ഥിരീകരിച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
ട്രംപിന്റെ കാലുകളുടെ അടിഭാഗത്ത് ചെറിയ നീരുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വൈറ്റ് ഹൗസിലെ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ചതെന്നും ലെവിറ്റ് വ്യക്തമാക്കി.
കാലുകളിലെ സിരകളിൽ ആവശ്യത്തിന് രക്തയോട്ടം ഇല്ലാത്ത അവസ്ഥയായ ക്രോണിക് വെനസ് ഇൻസഫിഷ്യൻസി ട്രംപിനുണ്ടെന്ന നിഗമനത്തിലെത്തി. ഇത് രക്തം കെട്ടിക്കിടക്കുന്നതിനും കാലുകളുടെ താഴ്ഭാഗത്ത് നീരുണ്ടാകുന്നതിനും കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു.
ട്രംപിന്റെ കൈകളിൽ വലിയ മുറിവേറ്റതായി തോന്നിക്കുന്ന ചിത്രങ്ങൾ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ചില ചിത്രങ്ങളിൽ ട്രംപിന്റെ കൈകളിൽ രക്തം കട്ട പിടിച്ചതായും കാലുകളിൽ വലിയ തോതിൽ നീരു വന്നതായുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
‘പ്രസിഡന്റ് സമഗ്ര പരിശോധനയ്ക്ക് വിധേയനായി. 70 വയസ്സിന് മുകളിലുള്ളവരിൽ സാധാരണയായി കാണുന്നതുമായ അവസ്ഥയാണ് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്ന് വാർത്താ സമ്മേളനത്തിൽ ലെവിറ്റ് അറിയിച്ചു.
ഡീപ് വെയിൻ ത്രോംബോസിസിന്റെയോ മറ്റ് ധമനീ രോഗങ്ങളുടെയോ തെളിവുകളില്ലെന്നും ഇസിജിയിൽ ഹൃദയത്തിന്റെ ഘടനയും പ്രവർത്തനവും സാധാരണ നിലയിലാണെന്നും ലെവിറ്റ് വ്യക്തമാക്കി.
പ്രസിഡന്റിന്റെ കൈപ്പത്തിക്ക് പുറകിൽ ചെറിയ ചതവുകൾ കാണിക്കുന്ന ചിത്രങ്ങളെക്കുറിച്ചും ലെവിറ്റ് വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു.
ഇടയ്ക്കിടെയുള്ള ഹസ്തദാനവും ആസ്പിരിൻ ഉപയോഗവും മൂലമുണ്ടാകുന്ന ചെറിയ ടിഷ്യൂ പ്രശ്‌നങ്ങളാണ് ഈ ചതവുകൾക്ക് കാരണമെന്നും അവർ പറഞ്ഞു.
ക്രോണിക് വെനസ് ഇൻസഫിഷ്യൻസി ഒരു ഗുരുതരമായ രോഗാവസ്ഥയായി കണക്കാക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഈ അസുഖം ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്. എന്നാലും, ഇത് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കാം.
പ്രായമായവരിൽ ഈ അവസ്ഥ സാധാരണമാണ് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ, കാലുകൾ ഉയർത്തിവെക്കൽ, രക്തയോട്ടം മെച്ചപ്പെടുത്താനുള്ള ചെറിയ വ്യായാമങ്ങൾ, ഗുരുതരമായ കേസുകളിൽ ശസ്ത്രക്രിയ എന്നിവയാണ് സാധാരണയായി ചികിത്സാരീതികൾ.
ട്രംപിന്റെ ഡോക്ടറായ ഷോൺ ബാർബബെല്ലയുടെ ഡയഗ്നോസിസ് കുറിപ്പും വൈറ്റ് ഹൗസ് പുറത്തുവിട്ടു. ട്രംപിന്റെ കാലിലെ നീരിനെയും കയ്യിലെ ചതവിനെയും സംബന്ധിച്ച പുതിയ ആരോഗ്യ വിവരങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
Summary:
U.S. President Donald Trump imposed tariffs on imported goods from various countries, leading to a rise in product prices.