മേൽപ്പാലം നിർമാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു
ആലപ്പുഴ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ അരൂരിലാണ് അപകടം നടന്നത്. അരൂർ ചന്തിരൂർ സ്വദേശി കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് (23) ആണ് മരിച്ചത്.(Tanker lorry collides with bike; young man died)
അരൂർ പൊലിസ് സ്റ്റേഷന് സമീപം മേൽപ്പാലത്തിന്‍റെ നിർമാണ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. മേൽപ്പാലം നിർമാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിൽഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.