തമിഴ്നാട് സർക്കാർ ബസ് ജീവനക്കാർ മലയാളി യുവതിയെ അർദ്ധരാത്രി നടുറോഡിൽ ഇറക്കി വിട്ടതായി പരാതി.
ദേശീയപാതയിൽ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്നു കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ കേട്ടില്ലെന്നു യുവതി പറയുന്നു. പരാതിപ്പെടുമെന്ന് സ്വാതി ഷ പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നും കണ്ടക്ടർ പറഞ്ഞു. Tamilnadu bus staff brutality towards Malayalee girl
അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയ്ക്കാണ് ദുരനുഭവമുണ്ടായത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം. വൈകീട്ട് 3 മണിക്കാണ് സ്വാതിഷ ബസ് കയറിയത്. 420 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി. ബാക്കി പണംതിരികെ നല്കാതിരുന്നതിനെ തുടർന്ന് വെല്ലൂർ എത്തിയപ്പോൾ സ്വാതിഷാ ബാക്കി ചോദിച്ചു. ഇത് കണ്ടക്ടർക്ക് ഇഷ്ടമായില്ല.
പിന്നീട് അർധരാത്രി 12 മണിയോടെ സ്വാതിഷ ശ്രിപെരുമ്പത്തൂർ ജോലി ചെയുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചു. ഇവിടെ ഇറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കെഞ്ചി പറഞ്ഞിട്ടും ദേശീയപാതയിൽ ഇറക്കി വിടുകയായിരുന്നു ഏന് യുവതി പറയുന്നു. എസ്.ഇ.ടി.സി അധികൃതർക്ക് സ്വാതിഷ പരാതി നൽകി.