ചെന്നൈ: ഡിഎംകെയില്‍ കുടുംബാധിപത്യമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രധാനമന്ത്രിക്ക് ചരിത്രമറിയില്ലെന്ന് പറഞ്ഞ സ്റ്റാലിന്‍ ഡിഎംകെ കുടുംബ പാര്‍ട്ടി തന്നെയാണെന്ന് പറഞ്ഞു. തമിഴ്‌നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും സ്റ്റാലിന്‍ വിശദീകരിച്ചു. കഴിഞ്ഞദിവസം ഭോപ്പാലില്‍ നടന്ന സമ്മേളനത്തിലാണു ഡിഎംകെ ഒരു കുടംബ പാര്‍ട്ടിയാണെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഏക സിവില്‍ കോഡിനെതിരെയും സ്റ്റാലിന്‍ വിമര്‍ശനം ഉന്നയിച്ചു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ മതങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണു പ്രധാനമന്ത്രി നടത്തുന്നത്. ഈ ശ്രമത്തിനു ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.