ആശാ വർക്കർമാരുടെ ശമ്പളം 26,000 രൂപയാക്കുക… 9 ആവശ്യങ്ങൾക്കായി മുന്നിട്ടിറങ്ങി സി.ഐ.ടി.യു; സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

ഊട്ടി: തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സംഘടനയുടെ സമരം. ശമ്പളവർധന ഉൾപ്പെടെയുള്ള ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാരുമായി സിഐടിയു സമരത്തിന് ഇറങ്ങിയിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം സിഐടിയു നേതൃത്വത്തിൽ ആശവർക്കർമാരുടെ സമരം ശക്തമാകുകയാണ്. ഊട്ടിയിൽ കളക്ട്രേറ്റ് പടിക്കൽ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കിയതും വൻ വിവാദമായിരുന്നു.

ആശാവർക്കർമാരുടെ ശമ്പളം 26,000 രൂപയാക്കുക എന്നതാണേ് സിഐടിയുവിൻ്റെ പ്രധാന ആവശ്യം. 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് ആരോഗ്യവിഭാഗത്തിൽ സ്ഥിരം ജോലി നൽകുക, 24 മണിക്കൂറും ജോലിയെടുപ്പിക്കുന്നതു നിർത്തലാക്കുക, തുടങ്ങിയ ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഊട്ടിയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കലക്ടറേറ്റ് വളപ്പിലേക്കു തള്ളിക്കയറാൻ ശ്രമിച്ച 109 പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു മാറ്റയത്. സംസ്ഥാന സെക്രട്ടറി സീതാലക്ഷ്മി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.

കലക്ടർക്കു നിവേദനം കൊടുക്കാൻ പോലും അനുവദിക്കാതിരുന്നതോടെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധപ്പോഴായിരുന്നു അറസ്റ്റ്. നീലഗിരി ജില്ലയിൽ 414 ആശാവർക്കർമാരാണുള്ളതെന്നും 5750 രൂപ മാത്രമാണു തങ്ങൾക്കു ലഭിക്കുന്നതെന്നും സീതാലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളിൽ ന്യായമായ നീതി ലഭിക്കുന്ന വരെ സമരം തുടരുമെന്നും കേരളത്തിലെ പോലെ തങ്ങളും ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. സംസ്ഥാനത്തുടനീളം നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ഊട്ടിയിലും പ്രതിഷേധം നടന്നത്.

കേരളത്തിൽ 13,000 രൂപ വരെ ആശാവർക്കർമാർക്ക് ലഭിക്കുമ്പോൾ തമിഴ്നാട്ടിലെ ആശമാർക്ക് ലഭിക്കുന്നത് വെറും 5750 രൂപ മാത്രമാണെന്ന് സിഐടിയു നേതാവ് സി വിനോദ് പറഞ്ഞ. ഇത് നീതി നിഷേധമാണ്. ഇതിനെതിരെയാണു തങ്ങളുടെ സമരമെന്നും സി.വിനോദ് പറഞ്ഞു. നീലഗിരി ജില്ലയിലെ സിഐടിയു സെക്രട്ടറിയാണ് വിനോദ്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

Related Articles

Popular Categories

spot_imgspot_img