മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. (Arif Muhammed Khan and pinarayi vijayan Shake Hands at OR Kelu’s Swearing-In Tea Ceremony)
സത്യപ്രതിജ്ഞ ചടങ്ങിൽ പതിവ് ഗൗരവം വിടാതെ ഇരുവരും ഇരുന്നപ്പോൾ ഭിന്നത തുടരുമെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നത്. ചടങ്ങിൽ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാൻ പോലും ഗവർണർ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ മുഖ്യമന്ത്രിക്ക് കൈ കൊടുക്കാൻ കേളുവിനോട് ഗവർണർ ആംഗ്യം കാണിച്ചിരുന്നു.
എന്നാൽ ഗവര്‍ണർ ഒരുക്കിയ ചായ സൽക്കാരത്തിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം കൈക്കൊടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചായസൽക്കാരത്തിൽ പങ്കെടുത്തതും ശ്രദ്ധേയമായി.
അതേസമയം മന്ത്രിമാരായി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിയെ ചായ സൽക്കാരത്തിനു ഗവർണർ ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കാത്ത ചായ കുടിക്കാൻ നിൽക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവൻ വിടുകയായിരുന്നു.
അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും മുഖാമുഖം നോക്കാതെ പരസ്പരം അഭിവാദ്യം ചെയ്യാതെയായിരുന്നു ചടങ്ങില്‍ പങ്കെുടത്തത്. ഏഴ് മിനിറ്റോളം നീണ്ടു നിന്ന ചടങ്ങില്‍, പരസ്പരം നോക്കുക പോലും ചെയ്തിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രിയുടെയും ഗവർണരുടെയും മുഖഭാവം മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു.
Read More: പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തും; സൂചനകൾ നൽകി ഷാഫി പറമ്പിൽ
Read More: 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍ പറന്നിറങ്ങി; വലയിലാക്കി ഡിആര്‍ഐ