ചെന്നൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിൽ കയറിക്കൂടിയവരുടെ പ്രകടനം ദാരുണം! തല്ലു കൊള്ളികളും ഗോൾഡൻ ഡക്കുകാരുമാണ് ടീമിലുളളതെന്നാണ് വിമർശം.രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ശേഷം കളിച്ച ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെ പ്രകടനം ആരാധകരേയും സെലക്ടര്‍മാരേയും ഞെട്ടിപ്പിക്കുന്നതാണ്.ഇന്ത്യന്‍ താരങ്ങളുടെ നിലവിലെ പ്രകടനം പരിശോധിക്കുമ്പോള്‍ ടിം ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഉറപ്പാണ്.
മുഹമ്മദ് സിറാജിനെപ്പോലെ ടി20യില്‍ തല്ലുകൊള്ളിയായ ബൗളറെ എന്തിനാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. പേസ് നിരയില്‍ ബുംറയൊഴികെ മറ്റാരെയും വിശ്വസിക്കാനാവില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇടം കൈയന്‍ പേസറായി ടീമിലിടം പിടിച്ചത് അര്‍ഷദീപ് സിങ്ങായിരുന്നു. മൊഹ്‌സിന്‍ ഖാന്‍, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍ തുടങ്ങിയവരെയൊന്നും പരിഗണിക്കാത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ അര്‍ഷ്ദീപിന് അവസരം നല്‍കുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം കളിച്ച ആദ്യ മത്സരത്തില്‍ അര്‍ഷ്ദീപ് തല്ലുകൊണ്ട് നാണംകെട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 4 ഓവറില്‍ 52 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്.
മറ്റ് ബൗളര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയ പിച്ചില്‍ അര്‍ഷ്ദീപ് ദുരന്തമാവുകയായിരുന്നു. മികച്ച ലൈനോ ലെങ്‌തോ അവകാശപ്പെടാനില്ലാതെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബൗളിങ് പ്രകടനമാണ് അര്‍ഷ്ദീപ് നടത്തിയത്. ഇപ്പോഴിതാ സെലക്ടര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. അര്‍ഷ്ദീപിന് പകരം ടി നടരാജനായിരുന്നു വേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
തമിഴ്‌നാട്ടുകാരനായ നടരാജന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡെത്തോവറിലെ വിശ്വസ്തനായ ബൗളറാണ് നടരാജനെന്ന് നിസംശയം പറയാം. മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള നടരാജന്‍ കളിച്ചിരുന്നെങ്കില്‍ ഡെത്തോവറില്‍ ജസ്പ്രീത് ബുംറക്കൊപ്പം നടരാജന്‍ കസറാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നടരാജനെ വിശ്വസിക്കാതെ അര്‍ഷ്ദീപിനെ പിന്തുണക്കുകയായിരുന്നു.
മുഹമ്മദ് സിറാജ്. 15 വൈഡുകള്‍ ഇതിനോടകം എറിഞ്ഞു കഴിഞ്ഞു. ഇന്ത്യ ഈ ബൗളിങ് നിരയുമായി ലോകകപ്പ് കളിക്കാന്‍ പോയാല്‍ സെമി പോലും കാണില്ലെന്നാണ് ആരാധക പക്ഷം. ലോകകപ്പിലെ ഇന്ത്യയുടെ ബൗളിങ് നിരയാണ് ഏറ്റവും നിരാശപ്പെടുത്താന്‍ പോകുന്നതെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നു.