ഓൺ ലൈൻ വഴി ബുക്ക് ചെയ്താൽ വരുന്നത് കള്ള ടാക്സികൾ; പാവങ്ങളുടെ വയറ്റത്തടിക്കുന്നവർക്ക് എട്ടിൻ്റെ പണി കൊടുത്ത് യുവാവ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ടാക്സി സർവീസിന്‍റെ പേരിൽ കള്ളടാക്സി ഓടുന്നതായി പരാതി.

ടാക്സി രജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ ടാക്സി പോലെ വാഹനം വാടകയ്ക്ക് ഓടിക്കുന്നതാണ് കള്ളടാക്സി.

വെബ്സൈറ്റിലടക്കം ടാക്സി സർവീസ് എന്ന് പേരും ഫോൺ നമ്പറും നൽകി സ്വകാര്യ വാഹനം ഓടിക്കുന്നതിനെതിരെ പനവൂർ കരിക്കുഴി സ്വദേശി വിജിത്ത് ആണ് മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകിയത്.

വിനോദയാത്രയുടെ ഭാഗമായി ടാക്സി സർവീസിൽ വിളിച്ച് വാഹനം ബുക്ക് ചെയ്തുതു.

എന്നാൽ നഗരത്തിൽ പ്രവർത്തിക്കുന്ന കേരള വിങ്സ് എന്ന സ്ഥാപനം സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനമാണ് യാത്രയ്ക്കായി നൽകിയതെന്ന് വിജിത്ത് പറയുന്നു.

ടാക്സിയുമായി ജീവിക്കാൻ ഇറങ്ങുന്ന പാവങ്ങൾക്ക് ഇത്തരം കള്ള ടാക്സികൾ ഭീഷണിയാണെന്നും ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലൈം പോലും ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്നും വിജിത്ത് ചൂണ്ടിക്കാട്ടുന്നു.

ഇതേ വെബ്സൈറ്റിൽ ബുക്ക് ചെയ്താൽ ഓടാനെത്തുന്ന പത്തോളം കാറുകൾക്ക് ടാക്സി പെർമിറ്റ് ഇല്ലെന്ന് മനസിലാക്കിയതോടെ ആണ് വിജിത് പരാതി നൽകിയത്.

കള്ള ടാക്സിയിൽ സർവീസ് ബുക്ക് ചെയ്ത് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് നേരിട്ട് വാഹനം കസ്റ്റഡിയിലെടുപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

Related Articles

Popular Categories

spot_imgspot_img