web analytics

പോലീസ് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ മുട്ടൻ സ്റ്റണ്ട്; ഇടി കൊണ്ട് തല പൊട്ടിയ സി.പി.ഒ ഇറങ്ങിയോടി; ഇടി കൊണ്ടയാൾക്കും ഇടി കൊടുത്തയാൾക്കും സസ്പെൻഷൻ

കോട്ടയം:  ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.Suspension of two policemen who fought each other at Chingavanam police station

 പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്പി കെ കാര്‍ത്തിക് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭഴമുണ്ടായത്. ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിക്ക് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബോസ്‌കോ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് മറ്റൊരു സിപിഒ തന്റെ വാഹനം പാര്‍ക്ക് ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമായത്. 

ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ സ്റ്റേഷനുള്ളില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സുധീഷ് ബോസ്‌കോയുടെ തല പിടിച്ച് സ്റ്റേഷന്റെ ജനലില്‍ ഇടിപ്പിക്കുകയായിരുന്നു. തലപൊട്ടിയ ബോസ്‌കോ സ്‌റ്റേഷന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. മറ്റ് ഉദ്യോഗസ്ഥരാണ് ബോസ്‌കോയെ ആശുപത്രിയില്‍ എത്തിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

Related Articles

Popular Categories

spot_imgspot_img