കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്ഐ അനൂപ് ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്ത്; തൊട്ടുപിന്നാലെ സസ്പെൻഷൻ വീഡിയോ കാണാം

കാസർകോട്: കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിന് സസ്പെൻഷൻ. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണ് അനൂപ്. എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.Suspension of SI Anoop accused in the suicide of an auto driver in Kasaragod

അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ നടപടി. മറ്റൊരു ഓട്ടോ തൊഴിലാളിയെ എസ്ഐ അനൂപ് കയ്യേറ്റം ചെയ്യുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. കേസിൻറെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവർ നൗഷാദിനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി.

നൗഷാദിനെ എസ്ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താൻ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുന്നത് ദൃശ്യത്തിൽ കാണാം. എസ്ഐ അനൂപിനെതിരെ കൂടുതൽ ആരോപണങ്ങളാണിപ്പോൾ പുറത്തുവരുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനം നൊന്ത് കാസർകോട്ട് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുൽ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

റെയിൽവേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുൽ സത്താറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിക്കുന്ന് ജംക്ഷനിൽ ട്രാഫിക് തടസമുണ്ടാക്കിയതിന് കഴിഞ്ഞ വ്യാഴാഴ്ച ഇദ്ദേഹത്തിൻറെ ഓട്ടോ കാസർകോട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഓട്ടോ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും എസ്ഐ അനൂപ് വിട്ട് നൽകിയില്ലെന്നാണ് പരാതി. ഇതിൽ മനം നൊന്താണ് അബ്ദുൽ സത്താർ ജീവനൊടുക്കിയതെന്നാണ് ആരോപണം.

ഓട്ടോറിക്ഷ വിട്ട് നൽകാത്തത് സംബന്ധിച്ച് അബ്ദുൽ സത്താർ ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. സംഭവത്തിൽ എസ്ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഓട്ടോ ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്ഐ അനൂപിനെ ചന്ദേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ലാ പൊലീസ് മേധാവി ഡി ശില്പ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അനൂപിനെതിരായ പരാതി അന്വേഷിക്കുന്നതിനിടെയാണിപ്പോൾ കയ്യേറ്റത്തിൻറെ ദൃശ്യങ്ങൾ കൂടി പുറത്തുവരുന്നത്.

https://news4media.in/%e0%b4%a4%e0%b4%aa%e0%b4%be%e0%b5%bd-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%bd-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be
spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം. നിവില്‍...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു....

Related Articles

Popular Categories

spot_imgspot_img