ഐഎഎസ് ഉദ്യോഗസ്ഥർ കെ.ഗോപാലകൃഷ്ണനും എൻ.പ്രശാന്തിനും സസ്പെൻഷൻ; കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് പിന്നാലെ

കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ. ഐഎഎസ് തലപ്പത്തെ തമ്മിലടിയ്ക്കും മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് നിർമാണത്തിനും പിന്നാലെയാണ് സർക്കാർ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. Suspension for K. Gopalakrishnan and N. Prasanth

വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനുമാണ് സസ്പെൻഷൻ. ഇരുവർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി.

മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് നിർമിച്ചതിനാണു ഗോപാലകൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്. അഡീഷണൽ ചീഫ സെക്രട്ടറി എ.ജയതിലകിന് എതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയതിനാണു എൻ.പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.

പ്രശാന്ത് സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. സമൂഹമാധ്യമത്തിലൂടെ അഡിഷനൽ ചീഫ് സെക്രട്ടറിയെ തുടർച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു.

വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ചു ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലെ ശുപാർശ. സംസ്ഥാന സർക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിസന്ധിയിലാക്കിയ 2 ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടി വേണമെന്നാണ് എൻ.പ്രശാന്ത്, കെ.ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയുള്ള വ്യത്യസ്ത റിപ്പോർട്ടുകളിൽ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തത്.

തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണൻ മുൻപു നൽകിയ വിശദീകരണം. ഹാക്ക് ചെയ്തിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

കുടവയർ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും ! ലോകത്തിന് അത്ഭുതമായി ജപ്പാൻകാരുടെ ഈ ‘സീക്രട്ട് വാട്ടർ’; തയാറാക്കേണ്ടത് ഇങ്ങനെ:

ജപ്പാൻകാരുടെ പ്രത്യേകതയാണ് അവരുടെ ശരീരത്തിന്റെ ഫിറ്റ്നെസ്. കുടവയറുള്ള ഒരാളെയും നമ്മൾക്ക് അവിടെ...

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ...

Related Articles

Popular Categories

spot_imgspot_img